ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയായ ദോക് ലാമില്‍ സന്ദര്‍ശനം നടത്തും കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്. ഇരുരാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി പ്രശ്നം വഷളായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം. ഇവിടെ വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും.
കരസേനാ ഉപമേധാവി ലഫ്.ജനറല്‍ ശരത് ചന്ദും നിര്‍മല സീതരാമനൊപ്പം എത്തുമെന്നാണ് വിവരം. ചൈനയുമായുള്ള അതിര്‍ത്തിയില്‍ പുലര്‍ത്തിവരുന്ന അതീവജാഗ്രത ശൈത്യകാലം വരെ തുടരാന്‍ കരസേനയ്ക്കു നിര്‍ദേശം നല്‍കിയിരുന്നു. ചൈനയുമായി 4,000 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഇന്ത്യക്കുള്ളത്.
വെള്ളിയാഴ്ചയാണ് ദോക് ലാമില്‍ ചൈന വീണ്ടും റോഡ് നിര്‍മാണം തുടങ്ങിയത്. മുന്‍പ് തര്‍ക്കമുണ്ടായ മേഖലയില്‍ നിന്ന് 10 കിലോമീറ്റര്‍ മാറി ദോക് ലാമിന്റെ വടക്ക് കിഴക്കന്‍ മേഖലയിലാണ് ചൈനീസ് സൈന്യം പുതിയ നിര്‍മാണം നടത്തുന്നത്.
കഴിഞ്ഞമാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ദോക് ലാം പോലുള്ള വിഷയങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ധാരണയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈന വീണ്ടും റോഡ് പണി പുനരാരംഭിച്ചത്.
Discussion about this post