ഗാങ്ടോക്ക്: ചൈനീസ് പട്ടാളക്കാര്‍ക്ക് ‘നമസ്തേ’യുമായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. സിക്കിമില്‍ ഇന്ത്യ ചൈന അതിര്‍ത്തി സന്ദര്ശനത്തിനെത്തിയതായപ്പോഴായിരുന്നു നിര്‍മല ചൈനീസ് പട്ടാളക്കാരുമായി സംവദിച്ചത്. ചൈനീസ് പട്ടാളക്കാര്‍ നിര്‍മലയെ പരിചയപ്പെടുന്നതും മന്ത്രി അവരോട് നമസ്തേ പറയുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് നമസ്തേയുടെ അര്‍ഥം അറിയാമോ എന്നും നമസ്തേക്കു തത്തുല്യമായ ചൈനീസ് പദം ഏതാണെന്നും മന്ത്രി സൈനികരോട് ചോദിക്കുന്നതു കാണാം.
അതിര്‍ത്തിയില്‍ സന്ദര്‍ശനത്തിന് എത്തിയ പ്രതിരോധമന്ത്രി ഇന്ത്യന്‍ സൈനികരുമായും സൈനിക ഉദ്യോഗസ്ഥരുമായും ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനാംഗങ്ങളുമായും ആശയവിനിമയം നടത്തി.
ഇന്ത്യന്‍ സൈനികര്‍ക്ക് പുറമെ ചൈനീസ് സൈനികരുമായും ആശയവിനിമയം നടത്തിയ കാര്യം പ്രതിരോധമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.
Snippet of Smt @nsitharaman interacting with Chinese soldiers at the border at Nathu-la in Sikkim yesterday. Namaste! pic.twitter.com/jmNCNFaGep
— रक्षा मंत्री कार्यालय/ RMO India (@DefenceMinIndia) October 8, 2017
Discussion about this post