ഡല്‍ഹി: സംസ്ഥാനത്ത് ആസൂത്രിത മതപരിവര്‍ത്തനത്തിലൂടെയുള്ള ഭീകരവാദ റിക്രൂട്ടിങ് യാഥാര്‍ത്ഥ്യമെന്ന് എന്‍ഐഎ. അഖില കേസില്‍ സുപ്രീകോടതിയില്‍ സമര്‍പ്പിക്കുന്ന സത്യവാങ് മൂലത്തിലാണ് ഇക്കാര്യ വ്യക്തമാക്കിയിരിക്കുന്നത്. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് വിരുദ്ധമാണിത്.
സംസ്ഥാനത്തെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ സത്യവാങ്മൂലമാണ് എന്‍ഐഎയുടെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. ഇന്ന് അഖിലകേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കേയാണ് സത്യവാങ്മൂലത്തിലെ ഉള്ളടക്കം പുറത്ത് വന്നിരിക്കുന്നത്. സംസ്ഥാനത്ത് ആസൂത്രിതമായ മത പരിവര്‍ത്തനവും അതുവഴിയുള്ള ഭീകരവാദ റിക്രൂട്ടിങ്ങും യാഥാര്‍ത്ഥ്യമാണെന്ന് എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനം സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് എതിരായാണ് എന്‍ഐഎ സത്യവാങ്മൂലത്തില്‍ പറയുന്നത്.
സംസ്ഥാന പൊലീസ് തന്നെയാണ് തൊണ്ണൂറ്റിമൂന്ന് കേസുകള്‍ എന്‍ഐഎയ്ക്ക് റഫര്‍ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ എന്‍ഐ പറയുന്നു. സംസ്ഥാന പൊലീസ് റഫര്‍ ചെയ്ത തൊണ്ണൂറ്റിമൂന്ന് കേസുകളില്‍ ഇരുപത്തിനാല് കേസുകള്‍ സമാനമാണെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. പോപ്പുലര്‍ ഫ്രണ്ട് വനിതാ വിഭാഗം നേതാവായ സൈനബ, അബൂബക്കര്‍ ഉള്‍പ്പെടെ നാലുപേര്‍ സജീവമായി ഈ ഇരുപത്തിനാല് കേസുകളിലും ഇടപെട്ടിട്ടുണ്ടെന്ന് എന്‍ഐഎയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. അഖിലയുടെ കേസിലും ചെറുപ്പളശ്ശേരി ആതിരയുടെ കേസിലും ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഇരുവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇതില്‍ പറയുന്നു.
സംസ്ഥാനസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് എന്‍ഐഎയുടെ ഭാഗത്തുനിന്നും സുപ്രീകോടതിയില്‍ ഉണ്ടാകാന്‍ പോകുന്നത്.
Discussion about this post