കൊച്ചി: മന്ത്രി തോമസ് ചാണ്ടി മാർത്താണ്ഡം കായൽ കൈയേറി റിസോർട്ട് നിർമിച്ചെന്ന ആരോപണത്തെ കുറിച്ച് 10 ദിവസത്തിനകം വിശദീകരണം നൽകാൻ ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. കായൽ കൈയേറ്റം കണ്ടെത്തിയതിനെ തുടർന്ന് വില്ലേജ് ഓഫീസർ സ്‌റ്റോപ്പ് മെമ്മോ നൽകിയിരുന്നോയെന്ന കാര്യം മറ്റെന്നാൾ അറിയിക്കാനും ജസ്‌റ്റിസ് പി.ബി.സുരേഷ് നിർദ്ദേശിച്ചു.
Discussion about this post