മുംബൈ: ഗുജറാത്തിനു പിന്നാലെ കേന്ദ്രനിര്‍ദ്ദേശത്തെ തുടര്‍ന്ന് പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ച് മഹാരാഷ്ട്രാ സര്‍ക്കാര്‍. ഇതോടെ പെട്രോളിന് രണ്ട് രൂപയും ഡീസലിന് ഒരു രൂപയും കുറയും. പുതിയ നിരക്ക് പ്രകാരം പെട്രോള്‍ ലിറ്ററിന് 75.58 രൂപയാകും. ഡീസലിനാകട്ടെ 59.55 രൂപയും.
മുംബൈ, നവി മുംബൈ, താനെ എന്നിവിടങ്ങളില്‍ 25 ശതമാനമാണ് സര്‍ക്കാര്‍ മൂല്യവര്‍ധിത നികുതി ഈടാക്കുന്നത്. മറ്റ് സ്ഥലങ്ങളില്‍ 26 ശതമാനവുമാണ് പെട്രോളിന് നികുതി.
ഡീസലിനാകട്ടെ മുംബൈ, നവി മുംബൈ, താനെ എന്നിവിടങ്ങളില്‍ 21 ശതമാനമാണ് നികുതി. മറ്റ് ഭാഗങ്ങളില്‍ 22 ശതമാനവും.
പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടതുപ്രകാരം ഇത് രണ്ടാമത്തെ സംസ്ഥാനമാണ് അനുകൂല നിലപാട് സ്വീകരിക്കുന്നത്.
ഗുജറാത്ത് പെട്രോള്‍, ഡീസല്‍ നികുതി നാല് ശതമാനമാണ് കുറച്ചത്. പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ട ശേഷം ആദ്യം അനുകൂലമായി പ്രതികരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇന്ധന വില കുറച്ചതായി അറിയിച്ചത്. നിരക്ക് കഴിഞ്ഞ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.
നികുതി കുറച്ചതിലൂടെ പെട്രോളിനും 2.93 രൂപയും ഡീസലിന് 2.72 രൂപയും കുറഞ്ഞു.
സംസ്ഥാനത്തിന് വലിയ വരുമാനമാണ് പെട്രോളിന്റെയും ഡീസലിന്റെയും നികുതിയില്‍ നിന്നും ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് തയ്യാറാവേണ്ടത് എന്ന് കഴിഞ്ഞ ദിവസം കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും പറഞ്ഞിരുന്നു.
Discussion about this post