തിരുവനന്തപുരം:കെപിസിസി നേതൃയോഗവും, ഭാരവാഹികളുടെയും യോഗം ഇന്ന്. ബാര്‍കോഴക്കേസില്‍ മാണിയ്ക്കെതിരെ കേസെടുത്തതിന് ആഭ്യന്തര വകുപ്പിനെതിരെ ഉയര്‍ന്ന പ്രതിഷേധം യോഗം ചര്‍ച്ച ചെയ്യും. കൂട്ടായി എടുത്ത തീരുമാനത്തിന് ആഭ്യന്തര മന്ത്രിയെ കുറ്റപ്പെടുത്തുന്ന നിലപാടാണ് എ ഗ്രൂപ്പ് സ്വകരിച്ചതെന്ന ആക്ഷേപം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഉയര്‍ത്തും. ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പിനെ കുറ്റപ്പെടുത്താനാവില്ല എന്ന് മുഖ്യമന്ത്രി പരസ്യപ്രസ്താവ ഇറക്കിയെങ്കിലും ഐ ഗ്രൂപ്പ് ഇതില്‍ തൃപ്തരല്ല.
യൂഡിഎഫ് സര്‍ക്കാരിന്റെ അടുത്ത ഒരു വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കലാണ് പ്രധാന അജണ്ട എങ്കിലും ചര്‍ച്ച ബാര്‍കോഴ വിഷയത്തിലാവാനാണ് സാധ്യത. പിസി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന മാണിയുടെ അപേക്ഷയുള്പ്പടെയുള്ള വിഷയവും യോഗം ചര്‍ച്ച ചെയ്യും.
അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും മറ്റ് പ്രചരണ പരിപാടികളും യോഗം ചര്‍ച്ച ചെയ്യും.
Discussion about this post