ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ പ്രഫ. യോഗേന്ദ്ര യാദവ്, അഡ്വ. പ്രശാന്ത് ഭൂഷണ് എന്നിവരുടെ നേതൃത്വത്തില്‍ ബദല്‍ പ്ളാറ്റ്ഫോം എന്ന ആശയവുമായി മുന്നോട്ടുപോകും.
കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകാന്‍ യോഗേന്ദ്രയാദവുള്പ്പടുന്ന നേതാക്കള്‍ തീരുമാനിച്ചു കഴിഞ്ഞു. കെജ്രിവാളിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന കത്തെഴുതിയത് ഇതിന്റെ ഭാഗമായാണ്.
ഏപ്രില്‍ 14ന് ഡല്‍ഹിയില്‍ തങ്ങളെ അനുകൂലിക്കുന്ന പ്രവര്‍ത്തകരുടെ കണ്വെന്ഷന് വിളിച്ചുചേര്‍ക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇത് ബദല്‍ രാഷ്ട്രീയം തേടുന്ന ജനകീയ പ്രവര്‍ത്തകരുടെ സംഗമമാക്കി മാറ്റാനാണ് തീരുമാനം. സ്വരാജ് സംവാദ് എന്ന പേരില്‍ ഗുഡ്ഗാവിലെ ഇഫ്കോ ചൗക്കിലാണ് സംഗമം നടത്തുക.
പാര്‍ട്ടിയില്‍ കെജ്രിവാളിനെ എതിര്‍ക്കുന്നവര്‍ക്കൊപ്പം ആം ആദ്മിയുമായി യോജിക്കാന്‍ കൂട്ടാക്കാതിരുന്ന വിവിധ സോഷ്യലിസ്റ്റ്ഗാന്ധിയന് പ്രവര്‍ത്തകരുടെ പിന്തുണയും ഇവര്‍ പ്രതീക്ഷിക്കുന്നുണ്ട്. രാജ്യത്ത് സ്വരാജ് എന്ന സങ്കല്പം സാധ്യമാക്കാനോ പാര്‍ട്ടിയില്‍പോലും നടപ്പാക്കാനോ ആപ്പിന് കഴിഞ്ഞില്ലെന്നും, അതിനാല്‍ ബദല്‍ രാഷ്ട്രീയ സാധ്യതകള്‍ തേടല്‍ അനിവാര്യമാണെന്നും സംഗമത്തിന്റെ ലക്ഷ്യം വ്യക്തമാക്കി വിവിധ നേതാക്കള്‍ ചേര്‍ന്ന് പുറത്തിറക്കിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
പ്രശാന്തിനും യോഗേന്ദ്രക്കും പുറമെ പുറത്താക്കപ്പെട്ട പ്രഫ. ആനന്ദ് കുമാര്‍, പ്രഫ. അജിത് ജാ, അസമിലെ നേതാക്കളായ പ്രഫ. അപൂര്‍വ ബറുവ, പ്രഞ്ജല്‍ ബൊര്‍ദോലോയ്, മാവോയിസ്റ്റ് എന്നാരോപിച്ച് വേട്ടയാടപ്പെട്ട ഛത്തിസ്ഗഢിലെ നേതാവും സ്ഥാനാര്‍ഥിയുമായിരുന്ന സോണി സോറി, ജാര്‍ഖണ്ഡിലെ നേതാവും സ്ഥാനാര്‍ഥിയുമായിരുന്ന ദയാമണി ബര്‍ല, ഭോപാല്‍ ഇരകളുടെ സമര നേതാവും സ്ഥാനാര്‍ഥിയുമായിരുന്ന രചന ദിംഗ്ര, പാര്‍ട്ടിയില്‍നിന്ന് ഈയിടെ രാജിവെച്ച തമിഴ്നാട്ടിലെ നേതാവ് ക്രിസ്റ്റീന സാമി തുടങ്ങിയവരാണ് കുറിപ്പില്‍ ഒപ്പ് വച്ചിരിക്കുന്നത്. അതേസമയം ഈ കുറിപ്പില്‍ കേരളത്തില്‍നിന്നുള്ള നേതാക്കളാരും ഒപ്പ് വച്ചിട്ടില്ല.
Discussion about this post