ഡല്‍ഹി: സ്വകാര്യ ആശുപത്രികളിലെ ചികിത്സാ രേഖകള്‍ ഇനി മുതല്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന് കേന്ദ്രവിവരാവകാശ കമ്മീഷന് പ്രഫസര്‍ എം ശ്രീധര്‍ ആചാര്യലും അറിയിച്ചു. രേഖകള്‍ കൈമാറാന്‍ തയാറാകാത്ത ഉദ്യോഗസ്ഥര്‍ക്കും ആശുപത്രിക്കുമെതിരെ നിയമപ്രകാരമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
ആശുപത്രിയുടെ ചുമതലയുള്ള അതാത് ആരോഗ്യവകുപ്പ് ഓഫീസിനായിരിക്കും വിവരാവകാശ പ്രകാരമുള്ള രേഖകള്‍ ലഭ്യമാക്കാനുള്ള ബാധ്യത.ഡല്‍ഹി സ്വദേശി പ്രഭാത്കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മീഷന്റെ ഉത്തരവ്.
ചികിത്സ രേഖകള്‍ രോഗികള്‍ക്ക് പോലും കൈമാറാത്ത സ്വകാര്യ ആശുപത്രികള്‍ അതിന്റെ പേരില്‍ രോഗികളെ ചൂഷണം ചെയ്യുന്നതായി പരക്കെ പരാതി ഉയര്‍ന്നിരുന്നു. ആശുപത്രികളെ വിവരാവകാശ നിയമത്തിന്രെ പരിധിയില്‍ വരുത്തുന്നത് ഈ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കിടയാക്കുമെന്ന് വിവരാകവാശ പ്രവര്‍ത്തകര്‍ പറയുന്നു.
Discussion about this post