പറ്റ്ന: ബിഹാറിലെ മിഥില സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിക്ക് കിട്ടിയ ഹോള്‍ടിക്കറ്റില്‍ സ്വന്തം ഫോട്ടോയ്ക്ക് പകരം ഗണപതിയുടെ ഫോട്ടോ. ബികോം പാര്‍ട്ട് വണ്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥിയുടെ ഹോള്‍ ടിക്കറ്റിലായിരുന്നു ഗണപതി സ്ഥാനം പിടിച്ചത്. ബിഹാര്‍ സര്‍വകലാശാലയുടെ പ്രിന്റിങ് പ്രസിലാണ് സംഭവം.
വിദ്യാര്‍ഥിയുടെ ഫോട്ടോയ്ക്ക് പകരം ഗണപതിയുടെ ഫോട്ടോ പതിച്ചു എന്നത് കൊണ്ടും തീര്‍ന്നില്ല. വിദ്യാര്‍ഥി ഒപ്പിടേണ്ട സ്ഥലത്ത് ഗണപതിയുടെ ഒപ്പും അവര്‍ തന്നെ ഇട്ടു.
എന്നാല്‍ സര്‍വകലാശാലയുടെ ഭാഗത്ത് നിന്നുമുള്ള പിഴവല്ല. വിദ്യാര്‍ഥിയുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്ത കമ്പ്യൂട്ടര്‍ കഫേയ്ക്ക് അബദ്ധം സംഭവിച്ചതാണെന്നാണ് സര്‍വകലാശാലയുടെ നിലപാട്. ഇത് ആദ്യമായല്ല ബിഹാറില്‍ ഹോള്‍ടിക്കറ്റ് അബദ്ധം സംഭവിക്കുന്നത്. ഈ വര്‍ഷം ആദ്യം സ്റ്റാഫ് സെലക്ഷന് കമ്മിഷന്റെ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡില്‍ ബോജ്പൂരി നടിയുടെ ഫോട്ടോ വെച്ച് ബിഹാര്‍ ബോര്‍ഡ് ഞെട്ടിച്ചിരുന്നു.
Discussion about this post