ഡെറാഡൂണ്‍: ഡറാഡൂണിലെ സി.പി.എം ഓഫീസിനു മുന്നിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ച് സിപിഎം പ്രവര്‍ത്തകര്‍ ഉപരോധിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. കേരളത്തില്‍ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരെ സി.പി.ഐ.എം ആക്രമിക്കുകയാണെന്ന് ആരോപിച്ച് ബി.ജെ.പി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു സംഭവം. ബി.ജെ.പി മഹാനഗര്‍ ഓഫീസില്‍ നിന്നാണ് റാലി ആരംഭിച്ചത്. ബി.ജെ.പി പ്രസിഡന്റ് ഉമേഷ് അഗര്‍വാളിന്റെ നേതൃത്വത്തിലായിരുന്നു റാലി. ഇതിനെ സി.പി.എം പ്രവര്‍ത്തകര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം ആരംഭിക്കുകയായിരുന്നു.
സംഘര്‍ഷത്തില്‍ സുരേന്ദ്ര സിങ് സജ്‌വാന്‍, ശിവ പ്രസാദ് ദെവില്‍, ഷേര്‍ സിങ് റാണ, അഭിഷേക് എന്നിവര്‍ക്കു പരുക്കേറ്റതായി സി.പി.എം ജില്ലാ സെക്രട്ടറി രാജേന്ദ്ര പുരോഹിത് പറഞ്ഞു. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ആക്രമണമെന്നും ബി.ജെ.പി പ്രവര്‍ത്തകരുടെ ഗുണ്ടായിസം ബി.ജെ.പി എം.എല്‍.എമാരായ വിനോദ് ചമോലി, ഹര്‍ബന്‍സ് കപൂര്‍, മുന്ന സിങ് നോക്കുനില്‍ക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം റാലിയ്ക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു.
Discussion about this post