ഭോപ്പാല്‍: ശാഖകളില്‍ വനിതകളെ ഉള്‍പ്പെടുത്തുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ആര്‍എസ്എസ്. അത്തരം പ്രചരണങ്ങള്‍ തെറ്റാണെന്ന് ആര്‍എസ്എസ് വിശദീകരിച്ചു്.
ശാഖകളില്‍ വനിതകളെയും പരിഗണിക്കുന്നതായി ചില മാധ്യമങ്ങള്‍ നല്കിയ വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ശാകളില് പുരുഷന്മാരെ മാത്രമാണ് പ്രവേശിപ്പിക്കുകയെന്നും ആര്‍എസ്എസ് വ്യക്തമാക്കി. സ്ത്രീകള്‍ക്കായി ശാഖകള്‍ രൂപീകരിക്കാന്‍ ആലോചനയുണ്ടെന്ന ആര്‍എസ്എസ് വക്താവ് മന്മോഹന് വൈദ്യ പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Deliberately concocted baseless reports appeared in some media that RSS will consider entry of women in shakhas(reportedly)said DrVaidya 1/4
— RSS (@RSSorg) October 12, 2017
എത്ര സ്ത്രീകള്‍ നിക്കറിട്ട് ശാഖയില്‍ പോകുന്നുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനമാണ് പുതിയ വിവാദത്തിനു കാരണമായത്. ആര്‍എസ്എസ് സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കാത്ത സംഘടനയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. നിക്കറിട്ട സ്ത്രീകളെ കാണണമെങ്കില്‍ സോണിയ ജോലി ചെയ്തിരുന്ന ഇറ്റലിയിലെ ഡാന്‍സ് ബാറുകളില്‍ പോകണമെന്ന വിമര്‍ശനവുമായി പ്രതിയോഗികളും രംഗത്തെത്തിയിരുന്നു.
Discussion about this post