ഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് തിയതി ഇന്ന് വൈകീട്ട് തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിക്കും. മോദി സര്‍ക്കാര്‍ സാമ്പത്തിക മാന്ദ്യത്തിന്റെ സമ്മര്‍ദത്തിലിരിക്കുന്ന സമയത്ത് നേതൃത്വമാറ്റമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. തിയതി പ്രഖ്യാപനത്തിന് കാത്തു നില്‍ക്കാതെ കോണ്‍ഗ്രസും ബി.ജെ.പിയും സംസ്ഥാനങ്ങളില്‍ പ്രചരണ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു.
ഹിമാചലില്‍ കോണ്‍ഗ്രസും ഗുജറാത്തില്‍ ബി.ജെ.പിയുമാണ് ഭരണത്തില്‍. ഹിമാചലിലെ 68 അംഗ നിയമ സഭയിലേക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നിലവിലെ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിനെ തന്നെയാണ് കോണ്‍ഗ്രസ് ഉയര്‍ത്തി കാണിക്കുന്നത്. അതേസമയം, ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
Discussion about this post