വിദ്യാലയങ്ങളില്‍ രാഷ്ട്രീയം പാടില്ലെന്ന ഹൈക്കോടതി നിരീക്ഷണം അപക്വമാണെന്ന് സിപിഎം നേതാവ് എംബി രാജേഷ് എംപി. വിദ്യാര്‍ത്ഥി രാഷ്ട്രീയ വേണ്ട, താല്‍പര്യമില്ലാത്തവര്‍ക്ക് കലാലയം വിട്ടുപോകാം എന്ന് പറഞ്ഞുവെങ്കില്‍ അത് ശരിയല്ല. ഏത് ലോകത്താണ് വിദ്യാര്‍ത്ഥി രാഷ്ട്രീയം പാടില്ലെന്ന് പറയുന്നവര്‍ ജീവിക്കുന്നതെന്നും എംബി രാജേഷ് പരിഹസിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന് പറഞ്ഞ ഹൈക്കോടതി സമരത്തിന് മുന്‍കൈയ്യെടുക്കുന്നവരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. പഠനാന്തരീക്ഷം നിലനിര്‍ത്താന്‍ പൊലീസ് സഹായിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സമരക്കാരെ പുറത്താക്കാന്‍ പ്രിന്‍സിപ്പാളിനും കോളേജ് അധികൃതര്‍ക്കും അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടവര്‍ വിദ്യാലയത്തിന് പുറത്തുപോകണമെന്നും ഹൈക്കോടതിയുടെ നിര്‍ദേശം. ധര്‍ണയ്ക്കോ സത്യാഗ്രഹത്തിനോ മുന്‍കൈയ്യെടുക്കുന്നവരെ പുറത്താക്കണം. നിയമപരമല്ലാത്ത കാര്യങ്ങള്‍ നേടിയെടുക്കാനാണ് സമരങ്ങളെന്നും പഠനാന്തരീക്ഷം നിലനിര്‍ത്താന്‍ സഹായിക്കേണ്ടത് പൊലീസാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു.
Discussion about this post