ഡല്‍ഹി:മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന എയര്‍ ഇന്ത്യയുടെ കോ പൈലറ്റ് വിമാനത്തിന്റെ ക്യാപ്റ്റനെ തല്ലി. ജയ്പൂരില്‍ നിന്നും ഡല്്ഹിയിലേക്ക് പോകുന്ന എയര്‍ ഇന്ത്യ 611 ലാണ് ഞായറാഴ്ച വൈകിട്ട് സംഭവം നടന്നത്.
യാത്രികരുടെ എണ്ണം, ഭാരം,ഇന്ധനത്തിന്റെ ഉപയോഗം എന്നിവയുടെ വിവരങ്ങള്‍ രേഖപ്പെടുത്തി വയ്ക്കാന്‍ കോ പൈലറ്റിനോട് പറഞ്ഞതാണ് തര്‍ക്കത്തിന് കാരണമായത്. പ്രകോപിതനായ ഇയാള്‍ ക്യാപ്റ്റനെ ഉപദ്രവിക്കുകയാണ് ഉണ്ടായതെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ പറയുന്നു.ഇതുപോലുള്ള സംഭവം നടന്നാല്‍ അതാത് വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ് പതിവ്. എന്നാല്‍ വിമാനം റദ്ദാക്കിയാല്‍ യാത്രക്കാര്‍ക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് ക്യാപ്റ്റന്‍ ഇതിന് തയ്യാറായില്ല.
കോ പൈലററ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും, ഇയാള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നുമാണ് വിവരം. എന്നാല്‍് ഇരുവരും കയ്യാങ്കളി ഉണ്ടായിട്ടില്ലെന്നും വാഗ്വാദമാണ് ഉണ്ടായതെന്നും അത് പരിഹരിച്ചെന്നും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. കൂടാതെ ഇരുവരെയും ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു.
Discussion about this post