തിരുവനന്തപുരം: കേരളാ ലോ അക്കാഡമി കോളജ്ില്‍ വീണ്ടും സമരകാഹളം. അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയ ലഷ്മി നായരുടെ ഭരണരംഗത്തെ ഇടപെടലും, സമരം ചെയ്ത വിദ്യാര്ഡത്ഥികളോടുള്ള പ്രതികാരനടപടികളുമാണ് വീണ്ടും പ്രതിഷേധത്തിന് ഇടയാക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലെ വ്യവസ്ഥകള്‍ മാനേജ്‌മെന്റ് പാലിക്കുന്നില്ല എന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.
ലക്ഷ്മിനായര്‍ കോളജ് ഭരണത്തില്‍ ഇടപെടരുതെന്ന നിബന്ധന ലംഘിച്ചെന്നും അധ്യാപകരെ മറയാക്കി പ്രതികാരനടപടികള്‍ തുടരുകയാണെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. കോളജിന്റെ വെബ്‌സൈറ്റില്‍ ഇപ്പോഴും പ്രിന്‍സിപ്പല്‍ സ്ഥാനത്തു ലക്ഷ്മിനായരുടെ പേരും ചിത്രവുമാണുള്ളത്. കോളജ് ഡയറക്ടറും ലക്ഷ്മിനായരുടെ പിതാവുമായ ഡോ. എന്‍. നാരായണന്‍നായര്‍ വാര്‍ധക്യസഹജമായ അവശതകളിലാണ്. ഈ സാഹചര്യം മറയാക്കിയാണ് ു ലക്ഷ്മിനായര്‍ കോളജിന്റെ ഭരണകാര്യങ്ങളില്‍ ഇടപെടുന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ ഇടപെടലിനേത്തുടര്‍ന്നുള്ള ഒത്തുതീര്‍പ്പുവ്യവസ്ഥപ്രകാരം കാമ്പസിലും ഹോസ്റ്റലിലുമുള്ള സി.സി. ടിവി കാമറകള്‍ നീക്കം ചെയ്യാനുള്ള തീരുമാനം പൂര്‍ണമായി നടപ്പായില്ല. വിദ്യാര്‍ഥിസമരത്തേത്തുടര്‍ന്നു കോളജിലെ പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ കേരളാ സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചിരുന്നു.
ഭാവി നടപടികള്‍ ആലോചിക്കാന്‍ ഇന്നു ലോ അക്കാഡമി വിദ്യാര്‍ഥികള്‍ പ്രത്യേകയോഗം ചേരും. ഡയറക്ടര്‍ക്കു പരാതി നല്‍കുന്നതടക്കമുള്ള നീക്കങ്ങളാകും ആദ്യഘട്ടത്തില്‍ വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നുണ്ടാവുക. മുമ്പു നടത്തിയ സമരത്തിന്റെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാത്തതും വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കുന്നു. വിദ്യാര്‍ഥിയെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ ലക്ഷ്മിനായര്‍ക്കെതിരേ കേസെടുത്തിരുന്നു. എന്നാല്‍, ഈ വിദ്യാര്‍ഥി പിന്നീടു പരാതി പിന്‍വലിച്ചു.
Discussion about this post