കൊച്ചി: അങ്കമാലി റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് വധക്കേസില്‍ അഡ്വ.സി.പി.ഉദയഭാനു ഏഴാം പ്രതിയാകുമെന്ന് പൊലീസ്. മുന്‍കൂര്‍ നോട്ടീസ് നല്കി ഉദയഭാനുവിനെ ചോദ്യം ചെയ്യാമെന്ന് പൊലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.
പ്രതികളും ഉദയഭാനുവും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണറിപ്പോര്‍ട്ട് മുദ്രവെച്ച കവറിലാണ് ഹാജരാക്കിയത്. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്താഴ്ച വീണ്ടും പരിഗണിക്കും.
രാജീവും ഉദയഭാനുവിനുള്ള ബന്ധം വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഉദയഭാനു പല തവണ രാജീവിന്റെ വീട്ടില്‍ എത്തിയിരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഉദയഭാനുവിനു സംഭവവുമായി നേരിട്ടു ബന്ധമുണ്ടെന്നു തെളിയിക്കുന്ന ശക്തമായ തെളിവുകള്‍ ലഭിച്ചതായും പോലീസ് സൂചിപ്പിച്ചിരുന്നു.
Discussion about this post