ഡല്‍ഹി: നരേന്ദ്രമോദി ഭരണം തുടരുന്നതാണ് സിപിഎം ഇഷ്ടപ്പെടുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എ.കെ. ആന്റണി.സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനം തെളിയിക്കുന്നത് അതാണെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസുമായി സഹകരണം ആകാമെന്ന സീതാറാം യെച്ചൂരിയുടെ നിലപാട് സി.പി.എം കേന്ദ്രകമ്മിറ്റി തള്ളിയതിനെക്കുറിച്ചായിരുന്നു ആന്റണിയുടെ പ്രതികരണം.
കോണ്‍ഗ്രസുമായി സഹകരിക്കുന്നത് തടയുന്നതിന് സിപിഎം കേന്ദ്രകമ്മിറ്റിയെക്കൊണ്ട് തീരുമാനം എടുപ്പിച്ചതിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളാണാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണത്തേക്കാള്‍ സിപിഎം ഇഷ്ടപ്പെടുന്നത് മോദി ഭരണത്തേയാണ്. കേരളത്തില്‍ കോണ്‍ഗ്രസ് എംപിമാരെ കുറയ്ക്കാന്‍ സിപിഎമ്മിനും ബിജെപിക്കും ഒരേമനസാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post