ലഖ്‌നൗ: താജ്മഹലിനെതിരായ സംഗീത് സോമിന്റേത് വ്യക്തിപരമായ നിലപാട് മാത്രമാണെന്ന് യു.പി ടൂറിസം മന്ത്രി റീത്ത ബഹുഗുണ ജോഷി. താജ്മഹല്‍ നിര്‍മ്മിച്ചത് രാജ്യദ്രോഹികളാണെന്ന് ബി.ജെ.പി എം.എല്‍.എ സംഗീത് സോം ആരോപിച്ചിരുന്നു.
താജ്മഹല്‍ രാജ്യത്തിന്റെ പാരമ്പര്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. താജ്മഹലിന്റെ വികസനത്തിന് സര്‍ക്കാര്‍ 155 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മുന്‍ യു.പി കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായ മന്ത്രി പറഞ്ഞു. സംഗീത് സോമിന്റേത് വ്യക്തിപരമായ അഭിപ്രായമാണ്. വ്യക്തികള്‍ക്ക് സ്വതന്ത്രമായ നിലപാട് സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ താജ്മഹല്‍ സര്‍ക്കാരിനെ സംബന്ധിച്ച് പ്രധാനമാണെന്നും റീത്ത ബഹുഗണ ജോഷി പറഞ്ഞു.
താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്നായിരുന്നു സംഗീത് സോമിന്റെ വിമര്‍ശനം. താജ്മഹലിന് എന്ത് ചരിത്ര പാരമ്പര്യമാണ് അവകാശപ്പെടാനുള്ളത്?. താജ്മഹല്‍ ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ ആ ചരിത്രം തന്നെ നമ്മള്‍ ഇല്ലാതാക്കുംസംഗീത് സോം പറഞ്ഞു. സ്വന്തം പിതാവിനെ തടവില്‍ പാര്‍പ്പിച്ചയാളാണ് ഷാജഹാന്‍. ഇന്ത്യയില്‍ നിന്ന് ഹിന്ദുക്കളെ ഇല്ലായ്മ ചെയ്യാനും അയാള്‍ ശ്രമിച്ചു. ഇത്തരം ആളുകള്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗം ആണെങ്കില്‍ ആ ചരിത്രം തന്നെ നമ്മള്‍ മാറ്റുമെന്നും സോം പറഞ്ഞിരുന്നു.
Discussion about this post