സിപിഎഎമ്മിന്റെ അക്രമരാഷ്ട്രീയം തുറന്ന് കാണിക്കാന്‍ ജനരക്ഷായാത്രയ്ക്ക് കഴിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ജാഥ പരാജയപ്പെട്ടു തുടങ്ങിയ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെ വ്യാജപ്രചരണം ജനങ്ങള്‍ തള്ളികളഞ്ഞുവെന്ന് കുമ്മനം പറഞ്ഞു. ജനരക്ഷായാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മുകാരുടെ രോമത്തില്‍ തൊടാന്‍ പോലും ബിജെപിയ്ക്ക് കഴിയില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറയുന്നത്. ആ കോടിയേരി തന്നെയാണ് സിപിഎം പ്രവര്‍ത്തകരെ ബിജെപിക്കാര്‍ കൊലപ്പെടുത്തുന്നു എന്ന് വിലപിക്കുന്നത്. ഇതിലെ കാപട്യം ജനങ്ങള്‍ തിരിച്ചറിയും, ഡല്‍ഹിയില്‍ എകെജി ഭവനിലേക്ക് ബിജെപി മാര്‍ച്ച് നടത്തിയപ്പോള്‍ ഒരു പാര്‍ട്ടിയ്ക്കെതിരെ മറ്റൊരു പാര്‍ട്ടി പ്രതിഷേധിക്കുന്നു എന്നായിരുന്നു പരിഹാസം. ഇപ്പോള്‍ സിപിഎമ്മുകാര്‍ ഡല്‍ഹിയില്‍ ബിജെപി ഓഫിസിലേക്ക് മാര്‍ച്ച് നത്തുകയാണ്.
സിപിഎം അക്രമരാഷ്ട്രീയത്തിനെതിരെയും ജിഹാദി ഭീകരതയ്ക്കെതിരെയും കേരളീയ ജനത പ്രതികരിച്ചു തുടങ്ങി എന്നതിന്റെ തെളിവാണ് ജനരക്ഷായാത്രയ്ക്ക് ലഭിച്ച വലിയ സ്വീകരണമെന്നും കുമ്മനം പറഞ്ഞു
Discussion about this post