കോട്ടയം: ഈ പരിപ്പ് ഇവിടെ വേവില്ല എന്ന വാക്കുകളോടെ കുടംബത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്താണ് നിഷ ജോസ് കെ മാണിയ്ക്കെതിരായ അപവാദങ്ങള്‍ തള്ളികളയുന്നത്.
ബഹുമാനവും വിശ്വാസ്യതയും വാങ്ങാന്‍ കിട്ടുന്നതല്ല, അത് സ്വഭാവത്തോടെ നേടേണ്ടതാണ്. നല്ല പെരുമാറ്റത്തിലൂടെയും സ്വഭാവത്തിലൂടേയും ആണ് അത് നേടേണ്ടത്. എന്റ് ഭര്‍ത്താവ് കുടംുബത്തിലെ എല്ലാവരുടെയും പിന്തുണയും ബഹുമാനവും ഉണ്ട്. അദ്ദേഹത്തിന്റെ ഉത്തരവാദിത്തത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. വിവേകം ഉള്ള ഒരാളും അദ്ദേഹത്തിന് എതിരെ ഒരു ആരോപണവും പറയില്ല എന്നാണ് കരുതുന്നത്. ഇപ്പോഴത്തെ സംഭവങ്ങള്‍ ലജ്ജാകരമാണ്…..മോശമായ കാര്യങ്ങള്‍ പറഞ്ഞ് പരത്തുന്നവര്‍ ആലോചിക്കേണ്ട ഒരു കാര്യമുണ്ട്. ശരിയായ വ്യക്തിയെ അല്ല നിങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്ന്…
എന്നിങ്ങനെയാണ് നിഷ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സരിത എസ് നായരുടെ കുറിപ്പില്‍ ജോസ് കെ മാണിയുടെ പേര് പരാമര്ശിയ്ക്കുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷമാണ് ജോസ് കെ മാണിയുടെ ഭാര്യ നിഷയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ പ്രതികരണമറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ് കാണുക –
Discussion about this post