കൊച്ചി: സരിതയുടെ കത്തിന്റെ കൂടുതല്‍ പേജുകള്‍ പുറത്ത് വന്നു. കൂടുതല്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെ പേരുകള്‍ പുറത്ത് വിടുന്ന കത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ പുറത്ത് വിട്ടത് റിപ്പോര്‍ട്ടര്‍ ചാനലാണ്.
കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ വളരെ കടുത്ത ആരോപണങ്ങളാണ് കത്തിലുള്ളത്. കോണ്‍ഗ്രസ് മന്ത്രിമാര്‍ ഭീഷണിപ്പെടുത്തി തന്റെ ശരീരം സ്വന്തമാക്കി. തന്നെ ലൈംഗികമായി ചൂഷണം ചെയ്തു. കൂടെ കിടന്നതിന് പ്രതിഫലമായ ലഭിച്ചത് കുറെ വാഗ്ദാനങ്ങള്‍ മാത്രം. സോളാര്‍ ബിസിനസിന് സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തു. ഇതിന് പ്രതിഫലമായാണ് ശരീരവും പണവും വാങ്ങിയത്. കോണ്‍ഗ്രസ് നേതാക്കള്‍ വാഗ്ദാനങ്ങള്‍ മാത്രമാണ് തന്നത്. കുറെ കോണ്‍ഗ്രസ് എംഎല്‍എ മാരും തന്നെ ചൂഷണം ചെയ്തുവെന്നും കത്തിലുണ്ട്.
തനിക്ക് ആവശ്യം വന്നപ്പോള്‍ ആരും പണം തന്ന് സഹായിച്ചില്ല. ഭരണം നിലനിര്‍ത്താന്‍ തനിക്ക് പലതും സഹിക്കേണ്ടി വന്നു. പത്തനംതിട്ട ജയിലില്‍ വച്ച് കോടതിയില്‍ സമര്‍പ്പിക്കാനായി സരിത തയ്യാറാക്കിയ കത്തിന്റെ പകര്‍പ്പിന്റെ ആദ്യ രണ്ട് പേജുകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. ഇതിന്റെ ബാക്കി ചില പേജുകളാണ് ഇന്ന് പുറത്ത് വന്നത്. ജോസ് കെ മാണി തന്നെ ചൂഷണം ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് ഇന്നലെ പുറത്ത് വിട്ട കത്തില്‍ ഉണ്ടായിരുന്നത്.
Discussion about this post