ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് തെരഞ്ഞെടുപ്പ് തിയതി ഇതുവരെ തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബിജെപി, കോണ്‍ഗ്രസ് പോരാട്ടം തുടങ്ങി കഴിഞ്ഞു. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടം മൂര്‍ച്ഛിക്കുന്നത്. 2015 ലോക കപ്പില്‍ ബദ്ധശത്രുക്കളായ ഇന്ത്യ-പാക് മത്സരത്തിന് ആവേശം പകരാന്‍ സ്റ്റാര്‍ സ്പോര്‍ട്സ് ഇറക്കിയ പരസ്യം കടമെടുത്താണ് ബിജെപി കോണ്‍ഗ്രസിന് മറുപടി നല്‍കുന്നത്.
2002-ലെ ഗുജറാത്ത് തെരഞ്ഞെടുപ്പ് മുതലുള്ള കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തോല്‍വികള്‍ കാട്ടിയാണ് മോക്കാ മോക്കാ പരസ്യം ബിജെപി ആയുധമാക്കുന്നത്. ബിജെപി നേതാവ് വിജയ് ചൗതയ്വാല ട്വീറ്റ് ചെയ്തതിന് പിന്നാലെ തന്നെ ബിജെപിയുടെ മോക്കാ മോക്കാ വേര്ഷ്യന് സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
Diwali @INCIndia style @sanghaviharsh @malviyamit @AmitShah pic.twitter.com/sHWsuq7eos
— Dr Vijay Chauthaiwale (Modi ka Parivar) (@vijai63) October 18, 2017
നേരത്തെ വൈ ദിസ് കൊലവെരി പാട്ടിന്റെ വരികള്‍ മാറ്റിയായിരുന്നു കോണ്‍ഗ്രസ് ബിജെപിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ സ്കോര്‍ ചെയ്തത്. അതിന് പിന്നാലെയാണ് മോക്കാ മോക്കയുമായി ബിജെപി എത്തുന്നത്.
https://www.youtube.com/watch?time_continue=80&v=qGyy32zsDto
Discussion about this post