ഹൈദരാബാദ്: ആന്ധ്രയിലെ ചിറ്റൂരില്‍ രക്തചന്ദനകടത്തുകാരുമായുള്ള ഏറ്റുമുട്ടലില്‍ 20 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശലംഘനമില്ലെന്ന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. ഏറ്റുമുട്ടലില്‍ ചില സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് സംസ്ഥാന പോലിസ് വകുപ്പിന്റെ വിശദീകരണം. ചന്ദനക്കടത്തിനെത്തിയ സംഘമാണ് കൊല്ലപ്പെട്ടതെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് ആഭ്യന്തര മന്ത്രി ചിന്ന രാജപ്പ് പറഞ്ഞു. പരിശോധനയ്ക്കെത്തിയ പോലിസ് സംഘത്തെ തടഞ്ഞതാണ് ഏറ്റമുട്ടലിന് വഴിയൊരുക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.
ചൊവ്വാഴ്ച രാവിലെ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ നീക്കത്തിലാണ് രക്തചന്ദനം കടത്തുകയായിരുന്ന സംഘത്തെ കണ്ടെത്തിയത്. ഏറ്റുമുട്ടലില്‍ പൊലീസുകാര്‍ക്കോ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കോ പരിക്കേറ്റിട്ടില്ല.
Discussion about this post