തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ അനധികൃത കായല്‍ കൈയേറ്റം സംബന്ധിച്ച കളക്ടറുടെ റിപ്പോര്‍ട്ട് മന്ത്രിസഭ ഇന്ന് പരിഗണിച്ചില്ല. റവന്യുമന്ത്രി റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് നല്‍കി. ഇത് മന്ത്രിസഭ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും മന്ത്രിസഭ വിലയിരുത്തി.
വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ട. അത് കൂടുതല്‍ വിവാദങ്ങളിലേയ്ക്കാണ് നയിക്കുക. വിവാദങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നും, വിഷയത്തില്‍ മുഖ്യമന്ത്രി അന്തിമ തീരുമാനം എടുക്കട്ടെയെന്നുമാണ് നിലവിലെടുത്ത തീരുമാനങ്ങള്‍. തോമസ് ചാണ്ടി ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് ലഭിച്ച കളക്ടറുടെ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് റവന്യുമന്ത്രി ഇ ചന്ദ്രശേഖരനും മന്ത്രിസഭ യോഗത്തെ അറിയിച്ചിട്ടില്ല.
തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്കോ, സോളാറുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്കോ മന്ത്രിസഭായോഗം ഇന്ന് കടന്നില്ല. അതേസമയം സ്വാശ്രയ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കെകെ ദിനേശന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിച്ചു. റിപ്പോര്‍ട്ട് ലഭിച്ച കാര്യം മുഖ്യമന്ത്രി മന്ത്രിസഭയെ അറിയിച്ചു.
Discussion about this post