റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ മൂന്ന് നക്‌സലുകളെ സുരക്ഷാ സൈന്യം കൊലപ്പെടുത്തി. ഇന്നലെ രാത്രി പത്തോടെ ഛത്തീസ്ഗഡിലെ രാജ്‌നന്ദഗാവിലാണ് വെടിവെയ്പുണ്ടായത്.
ഇന്‍ഡോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും സുരക്ഷാസേനയും സംയുക്തമായാണ് റായ്പൂരില്‍ നിന്ന് 200 കിലോമീറ്റര്‍ മാറി മാവോയിസ്റ്റുകള്‍ക്കെതിരെ ഓപ്പറേഷന്‍ സംഘടിപ്പിച്ചത്. കോപ്പെങ്കട്ക വനമേഖലയില്‍ നടത്തിയ തെരച്ചിലിനിടയില്‍ സേനയ്‌ക്കെതിരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ശക്തമായ ഏറ്റുമുട്ടലില്‍ മൂന്ന് നക്‌സലേറ്റുകളെയും വധിച്ചു. ഇവരുടെ ആയുധങ്ങളും സേന പിടിച്ചെടുത്തു.
മഹേഷ്, രാകേഷ്, രഞ്ജിത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ തലയ്ക്ക് പൊലീസ് അഞ്ച് ലക്ഷത്തോളം രൂപ വിലയിട്ടതായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Discussion about this post