ഡല്‍ഹി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്തൃ ഇനി മുതല്‍ രാജൃത്തെ എല്ലാവിധ അടിയന്തരസേവനങ്ങള്‍ക്കും 112 എന്ന ഒരേ നമ്പര്‍ ഉപയോഗിക്കാന്‍ നിര്‍ദേശിച്ചു.യു.എസിലെ ആള് ഇന്‍ വണ്‍ എമര്‍ജന്‍സി സര്‍വീസായ ‘ 911 ‘ നബര്‍ മോഡലിനെ അനുകരിച്ചാണ് ട്രായിയുടെ പരിഷ്കരണം.മുന്‍പ് ഉപയോഗിച്ച പോലിസ്,അഗ്നിശമന സേവനം,ആംബുലന്‍സ്,എന്നിവയുടെ 100,101,108, എന്നി നമ്പറുകളാണ് 112 എന്ന ഹെല്പ് ലൈന്‍ നമ്പറിന് വഴി മാറുന്നത്.ഈ പുതിയ നമ്പര്‍ സര്‍ക്കാരിന്റെ പൊതു അവബോധ ബോധവത്കരണം വഴി ജനങ്ങളിലെത്തുമെന്ന് ട്രായ് വൃക്തമാക്കി.
അപകടാവസ്ഥയില്‍ അകപ്പെടുന്ന ആളുകളെ സഹായിക്കാന്‍ നവീന മാര്‍ഗ്ഗമായ പബ്ലിക്ക് ആന്‍സറിംഗ് പോയിന്റ്( പി.എസ്.എ.പി) തുടങ്ങി ഉപകരണത്തില്‍ നിന്ന് സ്ഥലവിവരങ്ങള്‍ ശേഖരിക്കുന്ന തരത്തില്‍ എസ്.എം.എസ് അടിസ്ഥനത്തിലും സേവനങ്ങള്‍ ലഭൃമാണ് . ലാന്റ് ലൈന്‍ മൊബൈല്‍ ഫോണുകളില്‍ ഔട്ട് ഗോയിംഗ് കോള്‍ ട്രായുടെ സൗജനൃസേവനം ലഭൃമാണ്.
Discussion about this post