ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കലില്‍ സിമി പ്രവര്‍ത്തകരുള്‍പ്പടെയുള്ള അഞ്ച് പ്രതികളെ പോലിസ് വെടിവെച്ച് കൊലപ്പെടുത്തിയത് പ്രതികാരം കൊണ്ടാണെന്ന് മജ്ലിസെ ഇത്തിഹാദുല്‍ മുസ് ലിമീന്‍ ചെയര്മാന് അസദുദ്ദീന്‍ ഉവൈസി. ഏറ്റുമുട്ടല്‍ കൊലപാതകത്തെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും ഉവൈസി ആവശ്യപ്പെട്ടു.
മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് അഞ്ച് പേരെ കൊലപ്പെടുത്തിയതെന്നും ഉവൈസി ആരോപിച്ചു. ്
എന്നാല്‍, പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോകും വഴി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ വെടിവെപ്പിലാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് അറിയിച്ചത്. വകറുദീന്‍ അഹമ്മദ്, സുലൈമാന്‍, മുഹമ്മദ് ഹനീഫ്, മുഹമ്മദ് സാക്കിര്‍, ഇസ്ഹര്‍ ഖാന് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകരാണെന്നും ഇസ് ലാമിക് സ്റ്റേറ്റുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും തെലങ്കാന പൊലീസ് പറഞ്ഞു.
Discussion about this post