വര്‍ഗ്ഗീയ സംഘടനകളെയും, ജാതി സംഘടനകളെയും കൂട്ടുപിടിച്ച് ഗുജാറാത്തില്‍ ബിജെപിയെ നേരിടാന്‍ ഇറങ്ങിയ കോണ്‍ഗ്രസിന് തിരിച്ചടി. ഗുജറാത്തിലെ ചോറ്റിലയില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പടെ 700 ഓളം പേര് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു.
ദക്ഷിണ ഗുജറാത്തിലെ പ്രമുഖ നേതാവ് അപ്ലേഷ് താക്കൂറും 200 ഓളം അനുയായികളും ഇതില്‍ ഉള്‍പ്പെടും.
സുരേന്ദ്ര നഗറില്‍ നിന്നുള്ള 500 പ്രവര്‍ത്തകരും നേതാക്കളും ബിജെപിയില്‍ ചേര്‍ന്നുവെന്ന് ഗുജറാത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് ഇന്ന് ബിജെപി സ്നേഹാഭിമാന് സമ്മേളനത്തില്‍ സ്വീകരണം നല്‍കും.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചരിക്കെ കോണ്‍ഗ്രസ് ഉള്‍പ്പടെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് നിരവധി പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നരേന്ദ്രമോദി ഗുജറാത്തിലെ റാലികളില്‍ പങ്കെടുക്കുന്നതോടെ ഇനിയും ഇത്തരം ചേരലുകള്‍ ഉണ്ടാകുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.
Discussion about this post