ഡല്‍ഹി: ഷെഫിന് ജെഹാനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി വൈക്കം സ്വദേശിനി അഖിലയുടെ അച്ഛന് അശോകന് സുപ്രീംകോടതിയില്‍ പുതിയ അപേക്ഷ നല്കി. എന്‍ഐഎ തീവ്രവാദ ബന്ധം ചുമത്തിയ മന്‍സി ബുറാക്കുമായി ഷെഫിന് ജെഹാന് അടുത്ത ബന്ധമെന്ന് അശോകന് പറഞ്ഞു.
ഇരുവരും തമ്മില്‍ സമൂഹമാധ്യമങ്ങളില്‍ നടത്തിയ ആശയവിനിമയത്തിന്റെ പകര്‍പ്പ് കോടതിയില്‍ ഹാജരാക്കി. അഖില കേസിന്റെ നടത്തിപ്പിനായി പോപ്പുലര്‍ ഫ്രണ്ട് ലക്ഷങ്ങള്‍ പിരിച്ചെടുക്കുന്നതായും അശോകന് വ്യക്തമാക്കി. ഇതുവരെ പിരിച്ചെടുത്ത എണ്‍പത് ലക്ഷത്തിന്റെ വിശദാംശങ്ങളും അപേക്ഷയ്ക്കൊപ്പം കൈമാറി.
Discussion about this post