ഇസ്ലാമാബാദ്: അമേരിക്കയില്‍ നിന്നും അത്യാധുനിക ഡ്രോണ്‍ മിസൈല്‍ സിസ്റ്റം വാങ്ങാനുള്ള ഇന്ത്യന്‍ തീരുമാനം ആശങ്കയുണ്ടാക്കുന്നുവെന്ന് പാകിസ്ഥാന്‍. ഇന്ത്യന്‍ വ്യോമസേനയുടെ ആവശ്യപ്രകാരമാണ് അമേരിക്കയില്‍ നിന്നും അത്യാധുനിക ഡ്രോണ്‍ മിസൈല്‍ സിസ്റ്റം വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചത്.
ബരാക് ഒബാമ പ്രസിഡന്റ് ആയിരുന്നപ്പോള്‍ തന്നെ ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതനുസരിച്ച് യു എസ് ഇന്ത്യയെ പ്രതിരോധപങ്കാളിയാക്കുകയും ചെയ്തു.ഇതിന് യു എസ് കോണ്‍ഗ്രസ്സ് അനുമതിയും നല്‍കി. എന്നാല്‍ അമേരിക്ക ഇന്ത്യക്ക് ഡ്രോണ്‍ മിസൈല്‍ സിസ്റ്റം നല്‍കാനുള്ള തീരുമാനത്തെ എതിര്‍ത്താണ് ഇപ്പോള്‍ പാകിസ്ഥാന്‍ രംഗത്ത് വന്നിരിക്കുന്നത്.
മേഖലയുടെ ശക്തിസന്തുലനത്തെ അത് ബാധിക്കുമെന്നാണ് പാകിസ്ഥാന്റെ ആരോപണം. ഇത്തരം കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ അന്താരാഷ്ട്രശക്തികള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയ വക്താവ് നഫീസ് സക്കറിയ പറഞ്ഞു.
രഹസ്യാന്വേഷണം, നിരീക്ഷണം, വിവരശേഖരണം എന്നിവയ്ക്ക് ഉപയോഗിക്കുന്ന റിമോട്ട് നിയന്ത്രിത വിമാനമാണ് ഗാര്‍ഡിയന്‍ പോലെയുള്ള ഡ്രോണുകള്‍. ഇറ്റാലിയന്‍, ഫ്രഞ്ച്, സ്?പാനിഷ് വ്യോമസേനകള്‍ ഇത്തരം ഡ്രോണ്‍ ഉപയോഗിക്കുന്നുണ്ട്. യു.എസ്. വ്യോമസേന, യു.എസ്. ആഭ്യന്തരസുരക്ഷാ വകുപ്പ്, നാസ എന്നിവയും, ബ്രിട്ടീഷ് വ്യോമസേന എന്നിവയും ഈ അത്യാധുനിക ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്.
ഇത് ഇന്ത്യ സ്വന്തമാക്കുന്നതോടെ അതിര്‍ത്തിയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും, ആസൂത്രിതാക്രമണങ്ങള്‍ക്കും ഇന്ത്യ കൂടുതല്‍ തിരിച്ചടി നല്‍കുമെന്ന ഭയവും ഈ എതിര്‍പ്പിനു പിന്നിലുണ്ടെന്ന് പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥര്‍ പറയുന്നു.
കൂടുതല്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ ഏതുതരത്തിലുള്ള ആക്രമണങ്ങളെയും നേരിടാന്‍ ഇന്ത്യക്ക് മുന്‍ കരുതല്‍ സ്വീകരിക്കാനാകും. മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച വ്യോമസേനയായ ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാനു മുന്നില്‍ കൂടുതല്‍ വെല്ലുവിളിയാകുമെന്ന ആശങ്കയുമുണ്ട്.
ഭീകരസംഘടനകള്‍ക്കെതിരേ പാകിസ്ഥാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ യു.എസ്. സ്റ്റേറ്റ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയാണ് ഇന്ത്യക്കെതിരായ നീക്കം ഇപ്പോള്‍ നടത്തുന്നത്.
Discussion about this post