ഇന്ത്യന്‍ സായുധസേനയുടെ ഭാഗമാകാന്‍ യുവാക്കളില്‍ ആവേശം വര്‍ധിക്കുന്നു. വലിയ തോതിലുള്ള പങ്കാളിതമാണ് കര-നാവിക-വ്യോമസേന റിക്രൂട്ട്മെന്റുകളില്‍ ഉണ്ടായിട്ടുള്ളത്. കരസേനയിലേക്കുള്ള റിക്രൂട്ട്മെന്റില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനം വര്‍ധനവ് ഉണ്ടായതായി റിക്രൂട്ട്മെന്റ് ഡയറക്ടര്‍ ചൗഹാന് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം 20,000 പേര് വന്നിടത്ത് ഇത്തവണ അത് 35,000 പേരാണെന്നും ഡയറക്ടര്‍ അറിയിച്ചു. ഇതിനകം 15,000 ത്തിന് മുകളില്‍ പേരുടെ യോഗ്യതാ നിര്‍ണയം കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി
Discussion about this post