തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ യുഡിഎഫ് യോഗം ഇന്ന് ചേരും. പി.സി.ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നുണ്ടായ സാഹചര്യം, യോഗത്തില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവെയ്ക്കും.
മുന്നണിക്കും സര്‍ക്കാരിനും വെല്ലുവിളിയായി പുതിയ ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍, ഇവസംബന്ധിച്ച് വിമര്‍ശനങ്ങളും വിശദീകരണങ്ങളും യോഗത്തില്‍ ഉയരും.
സര്‍ക്കാരിന്റെ വരുന്ന ഒരുവര്‍ഷത്തെ പ്രവര്‍ത്തന പരിപാടി തീരുമാനിക്കുകയാണ് മന്ത്രിമാര്‍ കൂടി പങ്കെടുക്കുന്ന യോഗത്തിലെ പ്രധാന അജന്‍ഡ. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യും.
Discussion about this post