തിരുവനന്തപുരം: സ്കൂളിലെ ഇല്ലായ്മകള്‍ക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് നെടുമങ്ങാട് ഉപജില്ലയിലെ വേങ്കോട്ടുമുക്ക് യു.പി.എസിലെ അഞ്ചാം ക്ലാസുകാരിയായ തീര്‍ഥ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. പള്ളിക്കൂടത്തിന്റെ ഇല്ലായ്മകള്‍ക്ക് പരിഹാരം കാണാന്‍ മോദിജി ഇടപെടണമെന്നാവശ്യപ്പെട്ടാണ് തീര്‍ഥയുടെ കത്ത്.
കഴിഞ്ഞമാസം രണ്ടിന് കത്തയച്ചു കാത്തിരുന്ന തീര്‍ഥയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ഉടന്‍ മറുപടിയുമെത്തി. ഉചിതമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതായി അറിയിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ മറുപടി തീര്‍ഥയ്ക്കും സ്‌കൂളിലെ മറ്റു കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പി.ടി.എ.യ്ക്കും ഏറെ സന്തോഷം നല്‍കുന്നതായി.
‘പള്ളിക്കൂടത്തിന്റെ ഇല്ലായ്മകള്‍ക്ക് പരിഹാരം കാണാന്‍ മോദിജി ഇടപെടണം’ തീര്‍ഥയുടെ കത്തു തുടങ്ങുന്നതിങ്ങനെയാണ്.
‘കുട്ടികള്‍ക്ക് കളിസ്ഥലമില്ല, ഹൈസ്‌കൂള്‍ പഠനത്തിനായി കിലോമീറ്ററുകള്‍ താണ്ടണം. സ്‌കൂളിനോടു ചേര്‍ന്നുള്ള പാറ പൊട്ടിച്ചു മാറ്റിയാല്‍ എല്ലാറ്റിനും പരിഹാരമുണ്ടാകും. ഇപ്പോള്‍ വിഴിഞ്ഞം പദ്ധതിക്ക് ധാരാളം പാറവേണമെന്നുള്ളതുകൊണ്ട് ഈ പാറ ഉപയോഗപ്പെടുത്തുകയുമാകാം. പ്രശ്‌നത്തില്‍ അങ്ങയുടെ ശ്രദ്ധയുണ്ടാകണം.’ ഇതായിരുന്നു കത്തിന്റെ ഉള്ളടക്കം.
Discussion about this post