ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കി വിടുന്ന തീവ്രവാദ സംഘടനകള്‍ എന്ന സിപിഎം പ്രസ്താവനയിലെ പ്രയോഗത്തിനെതിരെ പ്രതിഷേധം. ഗെയില്‍ സമരവുമായി ബന്ധപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയിലാണ് ‘ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കി വിടുന്ന തീവ്രവാദ സംഘങ്ങള്‍’ എന്ന പ്രയോഗം നടത്തിയത്. ഗെയില്‍ സമരത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദസംഘങ്ങള്‍ എന്ന ആരോപണത്തിന് പിറകെ ആയിരുന്നു സിപിഎ വാര്‍ത്താകുറിപ്പ് ഇറക്കിയത്.
ഇസ്ലാമിനെ ഒന്നടംങ്കം തീവ്രവാദമായി ചിത്രീകരിക്കുന്നതാണ് സിപിഎമ്മിന്റെ പ്രസ്താവനയെന്നാണ് വിമര്‍ശനം. വാചകത്തിലെ പിശക് സിപിഎം തിരിച്ചറിഞ്ഞുവെങ്കിലും പ്രതിഷേധത്തിന് മുന്നില്‍ അവര്‍ പതറുകയാണ്. സമരത്തിന് നേതൃത്വം കൊടുക്കുന്ന എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ തീവ്ര വിഭാഗങ്ങളെയാണ് പ്രാകൃതരെന്ന് വിശേഷിപ്പിച്ചതെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞു.
‘സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റിന്റെ പ്രസ്താവന ഒരു പ്രത്യയശാസ്ത്രത്തോടുള്ള വെറുപ്പാണ് കാണിക്കുന്നതെന്ന വിമര്‍ശനവുമായി മുസ്ലിംലീഗ് രംഗത്തെത്തിയിട്ടുണ്ട്..1400 വര്‍ഷം മുമ്പ് വന്ന ഇസ്ലാമിക പ്രത്യയശാസ്ത്രം തന്നെ ഒരു തരം ഭീകരവാദമായാണ് ഇവിടെ ചിത്രീകരിച്ചിട്ടുള്ളതെന്ന് ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇസ്ലാമിക പ്രത്യയശാസ്ത്രത്തോടുള്ള വിഷം വമിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണിതെന്നും സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു ജനതയെ ഈ വിധത്തില്‍ ആക്ഷേപിച്ചത് തീര്‍ച്ചയായും അപലപിക്കേണ്ട നടപടിയാണെന്നും ലീഗ് നേതാക്കള്‍ പറയുന്നു.
തീവ്രവാദി സംഘങ്ങളെ ഒറ്റപ്പെടുത്തുന്നതിന് പകരം യുഡിഎഫും കോണ്‍ഗ്രസ്ലീഗ് നേതാക്കളും തീവ്രവാദികളോടൊപ്പം മുക്കം പൊലീസ് സ്റ്റേഷന് ഉപരോധിക്കാനെത്തിയെന്നും സിപിഎം ആരോപിച്ചിരുന്നു കഴിഞ്ഞ ദിവസം സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഏഴാം നൂറ്റാണ്ട് സംബന്ധിച്ച പ്രയോഗം ചാതുര്‍വര്‍ണ്യത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നാണ് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് അഭിപ്രായപ്പെട്ടത്. പ്രസ്താവന മുസ്ലിം സമുദായത്തിനെതിരല്ല. പ്രാകൃതമായ ആചാരങ്ങള്‍ക്കും, വിഗ്രഹാരാധനക്കുമെതിരെ പോരാടിയ ചരിത്രമാണ് ഇസ്ലാമിന്റയും നബിയുടേതെന്നും സി.പി.എം നേതൃത്വം വിശദീകരിക്കുന്നു. രാഷ്ട്രീയ എതിരാളികള്‍ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്തെന്നും നേതാക്കള്‍ ആരോപിക്കുന്നു.
Discussion about this post