ഗെയില്‍ സമരത്തില്‍ സിപിഎമ്മിനെതിരെ എപി കാന്തപുരം സുന്നി വിഭാഗം രംഗത്ത്, നീതി നടപ്പാക്കിയില്ലെന്നും, തെരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നും എപി വിഭാഗം കുറ്റപ്പെടുത്തുന്നു. ഗെയില്‍ സമരക്കാര്‍ക്ക് ്‌നുകൂല തീരുമാനം എടുക്കാമെന്ന് തിരുവമ്പാടി തെരഞ്ഞെടുപ്പിന് മുമ്പ് സിപിഎം ഉറപ്പു നല്‍കിയതാണ്. എന്നാല്‍ ഇപ്പോള്‍ നീതി നിഷേധമാണ് സിപിഎമ്മും സര്‍ക്കാരും നടത്തുന്നതെന്ന് എപി നേതാക്കള്‍ കുറ്റപ്പെടുത്തി.
ഏഴാം നൂറ്റാണ്ടിനെ പിന്തുണക്കുന്ന തീവ്രവാദികള്‍ എന്ന് സമരക്കാരെ വിശേഷിപ്പിച്ച സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ പ്രസ്താവനക്കെതിരെയും പ്രതിഷേധം ശക്തമായി, വര്‍ഗ്ഗീയത ഇളക്കി വിടാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് സിപിഎം പ്രസ്താവനയെന്നും നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.
Discussion about this post