കോഴിക്കോട്: മലയാളത്തിലെ പ്രമുഖ ചാനലായ മീഡിയ വണിലെ മാധ്യമപ്രവര്‍ത്തകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വാര്‍ത്താവതാരകനായ നിതിന്‍ ദാസ് ആണ് മരിച്ചത്.
കോഴിക്കോട് താമസിക്കുന്ന മുറിയിലാണ് തൃശൂര്‍ സ്വദേശിയായ നിതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തെ ഷിഫ്റ്റില്‍ കയറാതിരുന്നതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ ഓഫീസിനടുത്തുള്ള നിതിന്റെ മുറിയിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തൃശൂര്‍ സ്വദേശിയായ നിതിന്‍ 2015 ലാണ് നിതിന്‍ മീഡിയ വണില്‍ ജോലിയില്‍ പ്രവേശിച്ചത്.
Discussion about this post