ആലപ്പുഴ ഭൂമി കയ്യേറ്റത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി നടത്തിയത് ഗുരുതര ചട്ടലംഘനങ്ങളെന്ന ആലപ്പുഴ ജില്ലാ കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട് പുറത്ത്. വലിയ കുളം സീറോ ജെട്ടി റോഡിലെ പാര്‍ക്കിങ് ഏരിയയിലാണ് നിയമ ലംഘനം നടന്നത്.
പാര്‍ക്കിങ് ഏരിയയില്‍ മാറ്റങ്ങള്‍ വരുത്തിയത് തോമസ് ചാണ്ടിയുടെ വാട്ടര്‍ വേള്‍ഡ് കമ്പനിയാണെന്നും, ബണ്ട് ആണ് പാര്‍ക്കിങ്ങ് സ്ഥലമാക്കി മാറ്റിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
2003 മുതല്‍ ബണ്ടില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി. അനുമതിയില്ലാതെയാണ് മാറ്റങ്ങള്‍ വരുത്തിയതെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നെല്‍വയല്‍ തണ്ണീര്‍ത്തടല്‍ നിയമങ്ങള്‍ അട്ടിമറിച്ചാണ് മന്ത്രിയുടെ ഭൂമി നികത്തല്‍.
മുന്‍കൂര്‍ അനുമതി വാങ്ങാതെ വയല്‍ നികത്തി പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മിച്ചു. പാര്‍ക്കിംഗ് ഗ്രൗണ്ട് മറ്റൊരാളുടെ പേരിലാണെങ്കിലും നിയന്ത്രണം തോമസ് ചാണ്ടിയുടെ കമ്പനിയുടെ കൈയിലാണ്. അനുമതിയില്ലാതെ വയല്‍ നികത്തുന്നത് ഗുരുതര കുറ്റവും തടവ് ശിക്ഷ വരെ ലഭിക്കാവുന്നതുമാണ്. തോമസ് ചാണ്ടിക്ക് ഉദ്യോഗസ്ഥ തലത്തില്‍ സഹായം കിട്ടിയതായും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പരാര്‍ശമുണ്ട്.
നികത്തിയ സ്ഥലങ്ങള്‍ പൂര്‍വ സ്ഥിതിയിലാക്കണമെന്നും റിപ്പോര്‍ട്ടില്‍ കളക്ടര്‍ ശുപാര്‍ശ ചെയ്തു.
Discussion about this post