കൊച്ചി: കായല്‍ കയ്യേറ്റ വിഷയത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് അനുകൂലമായി സി.പി.എം സ്വീകരിച്ചു വരുന്ന നിലപാടിനെ പരിഹസിച്ച് രാഷ്‌ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കര്‍.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കര്‍ രംഗത്തെത്തിയിരിക്കുന്നത്.
അഡ്വ.ജനറലിന്റെ നിയമോപദേശവും വിജിലൻസിന്റെ ത്വരിത പരിശോധനാ റിപ്പോർട്ടും ചാണ്ടിക്ക് അനുകൂലമായിരിക്കുമെന്നും നിയമ സഭയുടെ കാലാവധി തീരും വരെ മന്ത്രിയായി തുടരുന്നതിന് തോമസ് ചാണ്ടിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും ജയശങ്കർ പരിഹസിക്കുന്നു.
അഡ്വ.ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം
കുവൈറ്റ് ചാണ്ടിയുടെ കായൽ കയ്യേറ്റവും നിയമലംഘനവും സംബന്ധിച്ച ആലപ്പുഴ കളക്ടറുടെ റിപ്പോർട്ടിന്മേൽ തല്ക്കാലം നടപടി വേണ്ട, അഡ്വ ജനറലിൻ്റെ അഭിപ്രായം അറിയും വരെ കാത്തിരിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
അഡ്വ ജനറലിൻ്റെ നിയമോപദേശവും വിജിലൻസിൻ്റെ ത്വരിത പരിശോധനാ റിപ്പോർട്ടും ചാണ്ടിച്ചായന് അനുകൂലമായിരിക്കും. അതുകൊണ്ട് രാജി വേണ്ട, നിയമസഭയുടെ കാലാവധി തീരുംവരെ മന്ത്രിയായി തുടരാം.
മധ്യതിരുവിതാംകൂറിലെ കുപ്രസിദ്ധനായ ഒരു മതമേലധ്യക്ഷൻ ചാണ്ടിക്കു വേണ്ടി ശക്തമായി സമ്മർദ്ദം ചെലുത്തുന്നുണ്ട്. പണത്തിന്റെ മീതെ പരുന്തല്ല പാർട്ടിയും പാതിരിയും പറക്കില്ല.
രക്തസാക്ഷികൾ സിന്ദാബാദ്!
രക്തപതാക സിന്ദാബാദ്!
രക്തപതാകത്തണലിൽ വിരിയും
കുവൈറ്റ് ചാണ്ടി സിന്ദാബാദ്!
https://www.facebook.com/AdvocateAJayashankar/photos/a.732942096835519.1073741828.731500836979645/1328235490639507/?type=3
Discussion about this post