മലയാളത്തിന്റെ ചില പ്രമുഖ സീനിയര്‍ താരങ്ങള്‍ ‘അവനോടൊപ്പം’ നിന്ന് സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് സംവിധായകന് ആഷിക് അബു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം മലയാള സിനിമയില്‍ ചേരിതിരിവ് സംഭവിച്ചിട്ടുണ്ടെന്നും, സിനിമ മേഖല രണ്ടു തട്ടിലായെന്നും ആഷിഖ് വ്യക്തമാക്കി. ഷാര്‍ജ അന്താരാഷ്ട പുസ്തകോത്സവ വേദിയില്‍ പ്രവാസികളുമായി സംവദിക്കുന്നതിനിടയിലാണ് ആഷിഖ് അബുവിന്റെ പ്രതികരണം.
സംവിധായകന് കമല്‍, സിനിമ താരങ്ങള്‍ റീമ കല്ലിങ്കല്‍, അനൂപ് മേനോന് എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ കമലിന്റെ ‘ആത്മാവിന് പുസ്തകത്താളില്‍’ എന്ന പുസ്തകവും, ‘ഭ്രമയാത്രകള്‍’ എന്ന അനൂപ് മേനോന്റെ പുസ്തകവും, ‘അതെന്റെ ഹൃദയമായിരുന്നു’വെന്ന ആഷിഖ് അബു റിമ കല്ലിങ്കലിന്റെ പുസ്തകവും പ്രകാശനം ചെയ്തു.
Discussion about this post