കോഴിക്കോട്: ഐഎസില്‍ ചേര്‍ന്ന എട്ട് യുവാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് മലപ്പുറം പോലീസ്. സിറിയയിലേക്ക് വിശുദ്ധ യുദ്ധത്തിനായി പോകുന്നതിന് വേണ്ടി ഇവര്‍ ഏറെ നാളായി പദ്ധതി ഇടുകയായിരുന്നു. താമരശേരി സ്വദേശി ഷൈബു നിഹാര്‍, കണ്ണൂര്‍ സ്വദേശി ഷഹ്നാദ്, കൊണ്ടോട്ടി സ്വദേശി മന്‍സൂര്‍, വടകര സ്വദേശി മന്‍സൂര്‍, കൊയിലാണ്ടി സ്വദേശി ഫാജിത്, വാണിയമ്പലം സ്വദേശികളായ മുഹദ്ദീസും അഷ്റഫ് മൌലവിയും, പെരുമ്പാവൂര്‍ സ്വദേശി സഫീര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുഎപിഎ ആക്ട് പ്രകാരം വണ്ടൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇവരില്‍ ഷഹ്നാദും രണ്ട് മന്സൂര്മാരും നേരത്തെ പോയ മുഹാദിസ് എന്നിവര്‍ സിറിയയില്‍ കൊല്ലപ്പെട്ടതായാണ് വിവരം.
ഐഎസില്‍ ചേര്‍ന്ന് മടങ്ങിയെത്തിയ യു.കെ ഹംസയെന്ന ആളെ നേരത്തെ തലശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മതപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് ഹംസ ബഹ്റൈിനില്‍ വച്ച് ഷൈബു നിഹാറിനെ പരിചയപ്പെട്ടത്. ഹംസ ബഹ്റൈനില്‍ നിന്നും തിരിച്ച് നാട്ടില്‍ എത്തിയിരുന്നെങ്കിലും ഷൈബുവുമായി ബന്ധം തുടര്‍ന്നിരുന്നു. നാട്ടില്‍ നിന്നും നിരവധി ചെറുപ്പക്കാര്‍ ഐഎസില്‍ ചേര്‍ന്നതായി ഷൈബു ഹംസയ്ക്ക് വിവരം നല്‍കിയിരുന്നതായും പോലീസിന് റിപ്പോര്‍ട്ട് കിട്ടിയിരുന്നു.
സിറിയയിലേക്ക് യുദ്ധത്തിനായി പോയ യുവാക്കള്‍ ഹംസയുമായി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. യുദ്ധം നടക്കുന്ന ഇസ്ലാമിക രാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തുന്നതിനെക്കുറിച്ചുള്ള സംശയങ്ങളാണ് യുവാക്കള്‍ ഹംസയുമായി പങ്ക് വച്ചിരുന്നത്.
തീവ്ര ഇസ്ലാമിക് നിലപാട് അനുസരിച്ച് സിറിയയിലേക്ക് വിശുദ്ധയുദ്ധത്തിന് പോകുന്നതാണ് അനുയോജ്യമെന്ന് ഹംസ യുവാക്കള്‍ക്ക് നിര്‍ദേശം നല്‍കിയതായും പോലീസ് വ്യക്തമാക്കുന്നു. സിറിയയിലേക്ക് പോകാന്‍ തയാറെടുത്ത യുവാക്കള്‍ നിരവധി തവണ ഹംസയുടേയും അഷ്റഫ് മൌലവിയുടെയും വസതികളില്‍ കൂടിക്കാഴ്ച നടത്തുകയുണ്ടായി.
ബഹ്റൈനിലെ സലാഫി കേന്ദ്രത്തില്‍ തീവ്ര ഇസ്ലാമിക നിലപാടുകളെ സംബന്ധിച്ചുള്ള ക്ലാസുകളാണ് യുവാക്കള്‍ക്ക് നല്‍കിയിരുന്നത്. വിശുദ്ധ യുദ്ധത്തിനായി സിറയയില്‍ എത്തിക്കുന്നതില്‍ മൗലവിയും സഫീറും പ്രധാന പങ്ക് വഹിച്ചിരുന്നു. ഇവരെ ബഹ്റൈന്‍ ഗ്രൂപ്പെന്നാണ് പോലീസ് വിശദീകരണം നല്‍കിയത്. ദീര്‍ഘ കാലമായി ഇവരുടെ ഗ്രൂപ്പിന് ജില്ലാ പോലീസ് മേധാവി ദബേഷ് കുമാര്‍ ബഹ്റയുടെ നേതൃത്വത്തില്‍ നിരീക്ഷണത്തിലായിരുന്നു. സിറിയയിലേയ്ക്ക് കടക്കുന്നതിനായി പരിശ്രമിച്ച് കൊണ്ടിരിക്കുന്ന യുവാക്കള്‍ക്കായി പേലീസ് ശക്തമായ അന്വേഷണമാണ് സംസ്ഥാനമൊട്ടാകെ നടന്നു കൊണ്ടിരിക്കുന്നത്.
Discussion about this post