ബെയ്ജിങ്: ടിബറ്റിനും നേപ്പാളിനുമിടയില്‍ റെയില്‍വേ സേവനത്തിന് തുടക്കമിടാനുള്ള ചൈനയുടെ പദ്ധതിയില്‍ ഇന്ത്യയ്ക്ക് ആശങ്ക. തന്ത്രപ്രധാനമായ എവറസ്റ്റ് മലനിരകളിലൂടെ ടണല്‍ വഴി 540 കിലോമീറ്റര്‍ അതിവേഗ റെയില്‍പാതയ്ക്കാണ് ചൈനയുടെ നീക്കം.
എവറസ്റ്റ് കൊടുമുടിക്ക് സമീപം തുരങ്കം നിര്‍മ്മിച്ചുകൊണ്ട് 540 കിലോമീറ്റര്‍ വരെ ദൈര്ഘൃത്തിലാണ് വരുന്നതാണ് റെയില്‍പാതയുടെ നിര്‍മ്മാണം.
റെയില്‍പാതയെക്കുറിച്ച് എറെക്കാലമായി ചര്‍ച്ചകളുണ്ടെങ്കിലും കഴിഞ്ഞ ദിവസമാണ് ചൈനീസ് പത്രങ്ങളിലുടെ ഈ വാര്‍ത്ത പുറത്തുവന്നത്.എവറസ്റ്റ് കൊടുമുടിയുടെ അടിയിലൂടെ തുരങ്കം നിര്‍മ്മിച്ച് പാത നിര്‍മ്മിക്കാനുളള തീരുമാനം പുറത്തുവിട്ടത്.
ചൈനീസ് വിദേശകാരൃമന്ത്രിയുടെ നേപ്പാള്‍ സന്ദര്‍ശനത്തിനിടയാണ് പാതനിര്‍മ്മാണത്തിന് ധാരണയായത്.2020 ഓടെ പദ്ധതി പുര്ത്തിയാക്കാനാകുമെന്നും ചൈന പ്രതീക്ഷിക്കുന്നു.
ദലൈലാമയുടെ ദര്‍ശനത്തിനായി നേപ്പാള്‍ വഴി ഇന്ത്യയിലെ ധര്‍മശാലയിലെത്തുന്ന ടിബറ്റന്‍ പൗരന്മാരുടെ ഒഴുക്കിലുള്ള അപ്രിയം പ്രകടിപ്പിക്കാനാണ് ചൈന നേപ്പാളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
Discussion about this post