ന്യൂയോർക് : മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇന്ത്യൻ വിദേശ സർവീസിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ്.
1987ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന കംബോജ്, യുഎന്നിൽ ഇന്ത്യൻ അംബാസഡർ പദവിയിലെത്തുന്ന ആദ്യ വനിതാ നയതന്ത്രജ്ഞയാണ്. “അസാധാരണമായ വർഷങ്ങൾക്കും മറക്കാനാവാത്ത അനുഭവങ്ങൾക്കും നന്ദി, ഭാരത്,” രുചിര കംബോജ് തന്റെ എക്‌സിലെ സമൂഹ മാദ്ധ്യമ അക്കൗണ്ടിൽ എഴുതി.
1987-ലെ സിവിൽ സർവീസ് ബാച്ചിലെ അഖിലേന്ത്യാ വനിതാ ടോപ്പറും 1987 ഫോറിൻ സർവീസ് ബാച്ചിലെ ടോപ്പറുമായ കംബോജ്, 2022 ഓഗസ്റ്റ് 2-നാണ് ന്യൂയോർക്കിലെ സ്ഥിരം പ്രതിനിധി/അംബാസഡർ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുത്തത്.
ഇന്ന്, ഐക്യരാഷ്ട്ര സഭയുടെ സ്ഥിരം പ്രതിനിധി/അംബാസഡർ എന്ന നിലയിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന് എൻ്റെ യോഗ്യതാപത്രങ്ങൾ സമർപ്പിച്ചു. ഈ പദവി വഹിക്കുന്ന ആദ്യ വനിത എന്നത് വലിയ ബഹുമതിയായി കാണുന്നു.
ഏതൊരു പെൺകുട്ടിക്കും ഇത് സാദ്ധ്യമാണ് എന്ന് മാത്രം പറയുന്നു
സമൂഹ മാദ്ധ്യമമായ എക്‌സിൽ അവർ എഴുതി
Discussion about this post