കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച 1000, 500 നോട്ടുകള്‍ ഇനി 2019-ലെ ദക്ഷിണാഫ്രിക്കയിലേക്ക്. ആര്‍ബിഐയും കേരളം ആസ്ഥാനമായ വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് കമ്പനിയും ചേര്‍ന്നുണ്ടാക്കിയ കരാറിലൂടെയാണ് ഈ നോട്ടുകള്‍ ദക്ഷിണാഫ്രിക്കയിലെത്തുക. ആര്‍ബിഐയില്‍ നിന്നു വാങ്ങിയ നോട്ടുകള്‍ ആദ്യം പള്‍പ്പ് രൂപത്തിലേക്കും പിന്നീട് ഹാര്‍ഡ് ബോര്‍ഡിന്റെ രൂപത്തിലേക്കും പരിണാമം ചെയ്തായിരിക്കും ദക്ഷിണാഫ്രിക്കയിലെത്തുന്നത്. ദക്ഷിണാഫ്രിക്കന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്ലക്കാര്‍ഡുകളും ഹോര്ഡിങ്സുകളുമായി ഉപയോഗിക്കാന്‍ ഈ ഹാര്‍ഡ്ബോര്‍ഡുകള്‍ ഉപയോഗിക്കും.
നോട്ട് നിരോധം പ്രഖ്യാപിച്ച് മാസങ്ങള്‍ പിന്നിട്ടതോടെയാണ് തിരിച്ച് എത്തിയ നോട്ടുകള്‍ ഇനിയെന്ത് ചെയ്യുമെന്ന ചോദ്യം ആര്ബിഐയിലുണ്ടായത്. ഈ സമയത്താണ് വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് ആര്‍ബിഐയെ സമീപിക്കുന്നത്. നോട്ടുകള്‍ കൂട്ടിയിട്ട് കത്തിച്ചാലുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം മുന്നില്‍ കണ്ടതോടെ നോട്ടുകള്‍ പ്ലൈവുഡ് കമ്പനിക്ക് കൈമാറാന്‍ ആര്‍ബിഐ തീരുമാനിക്കുകയായിരുന്നു. ചെറു കഷ്ണങ്ങളായി കീറിയ നോട്ടുകളാണ് ആര്‍ബിഐ പ്ലൈവുഡ് കമ്പനിക്ക് നല്‍കുക. ഏകദേശം 750 ടണ്‍ നോട്ടുകളാണ് ഇത്തരത്തില്‍ ദക്ഷിണാഫ്രിക്കയില്‍ എത്തുക.
Discussion about this post