ഡല്‍ഹി: കേന്ദ്ര ജീവനക്കാരുടെ ഭവന വായ്പ 25 ലക്ഷം രൂപയായി ഹൗസ് ബില്‍ഡിങ് അഡ്വാന്‍സ്(എച്ച്.ബി.എ) വര്‍ധിപ്പിച്ചു. ഏഴര ലക്ഷം രൂപവരെയാണ് നേരത്തെ ലഭിച്ചിരുന്നത്. 8.5 ശതമാനം പലിശയായിരിക്കും വായ്പക്ക് ഈടാക്കുക.
ഒരു കോടി രൂപ വരെ നിര്‍മാണ ചെലവുള്ള വീടുകള്‍ക്കായിരിക്കും വായ്പ അനുവദിക്കുക. നേരത്തെ 30 ലക്ഷം വരെ നിര്‍മാണ ചെലവുള്ള വീടുകള്‍ക്കായിരുന്നു വായ്പ അനുവദിച്ചത്. അതോടപ്പം തന്നെ വീട് പുതുക്കി പണിയാന്‍ പരമാവധി പത്തു ലക്ഷം രൂപ വരെ വായ്പ് ലഭിക്കും. കൂടാതെ ഭര്‍ത്താവും ഭാര്യയും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ രണ്ടുപേര്‍ക്കും പ്രത്യേകമായോ ഒരുമിച്ചോ വായ്പ എടുക്കാവുന്നതാണ്.
Discussion about this post