ആലപ്പുഴ: സോളാർ കമ്മിഷൻ റിപ്പോർട്ടിനെ തള്ളി കെ.സി.വേണുഗോപാൽ എം.പി രംഗത്ത്. ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ തയ്യാറാക്കിയ റിപ്പോർട്ടിൽ തന്റെ പേരില്ല. വസ്തുതകൾ പരിശോധിക്കാതെയാണ് കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. നീതിരഹിതമായാണ് സോളാർ കമ്മിഷൻ പെരുമാറിയതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
സരിതയുടേതെന്ന് പറയുന്ന കത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. കത്ത് പരിശോധന നടത്താതെ റിപ്പോർട്ടിന്റെ ഭാഗമാക്കുകയാണ് കമ്മിഷൻ ചെയ്തത്. കത്തിൽ സരിത തന്റെ പേര് പറഞ്ഞിട്ടില്ല. കൈവശമുണ്ടെന്ന് പറഞ്ഞ ഡിജിറ്റൽ തെളിവുകൾ ഒന്നും തന്നെ സരിത ഹാജരാക്കിയിട്ടില്ലെന്നും വേണുഗോപാൽ പറഞ്ഞു.
Discussion about this post