തിരുവനന്തപുരം: സംസ്ഥാനത്തിന് അടുത്ത ആറ് ഏഴ് വർഷത്തിനുശേഷം വേണ്ടിവരുന്ന വൈദ്യുതി ഇപ്പോൾ തന്നെ ഉപയോഗിച്ചതായി റിപ്പോർട്ട്. കടുത്ത നിയന്ത്രണങ്ങളും കാര്യക്ഷമമായ വൈദ്യുതി ഉപയോഗവും ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യം എല്ലാ പരിധിയും കവിഞ്ഞു പോയേക്കും. അതിനാൽ വൈദ്യുതി ഉപയോഗത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.
പീക്ക് ലോഡ് സമയത്തെ വൈദ്യുതി ഉപയോഗം ഇപ്പോൾ അതിന്റെ പരമാവധിയിലാണ് പോകുന്നത്. എന്നാൽ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ വൈദ്യുതി ഉപഭോഗം 5800 മെഗാവാട്ടിൽ നിന്ന് ഇന്നലെ 5684 മേഗാവാട്ടായി കുറഞ്ഞിരുന്നു. 5860 മെഗാവാട്ട് വരെയാണ് പരമാവധി പോകാവുന്നത്. ഈ പരിധി എത്തിക്കഴിഞ്ഞാൽ ലോഡ് ഷെഡിംഗ് അല്ലാതെ മറ്റു വഴികളില്ല. വൈദ്യുതി വിതരണത്തിന്റെ നിയന്ത്രണവും ഏകോപനവും നടത്തുന്ന സ്‌റ്റേറ്റ് ലോഡ് ഡിസ്പാച്ച് സെന്റർ പറയുന്നു.
വടക്കൻ കേരളത്തിലെ ചില ഭാഗങ്ങളിൽ മഴപെയ്തത് മൂലം വൈദ്യുതി ഉപയോഗത്തിൽ ഉണ്ടായ നേരിയ കുറവ് മൂലമാണ് ഈ ദിവസങ്ങളിൽ പിടിച്ചുനിൽക്കാൻ സാധിക്കുന്നതെന്ന് ഡിസ്ചാർജ് സെന്റർ പറഞ്ഞു. ഈ നിയന്ത്രണത്തിനുശേഷം വൈദ്യുതി പുനഃ സ്ഥാപിക്കുമ്പോൾ ഒറ്റയടിക്ക് പീക്ക് ഉപയോഗത്തിലേക്ക് വരുന്നത് വഴി ട്രാൻസ്ഫോർമറുകളിലെ ഫ്യൂസുകളും മറ്റും അടിച്ചു പോകുന്നതും തങ്ങളുടെ വലിയ ആശങ്കയാണെന്ന് ഇവർ കൂട്ടിച്ചേർത്തു.
Discussion about this post