മലപ്പുറം: താനൂരിൽ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് കവര്‍ച്ച. ജ്വല്ലറികളിലേക്ക് വിതരണം ചെയ്യാനെത്തിച്ച സ്വര്‍ണം കവര്‍ന്നതായി പരാതി. 1.75 കോടി രൂപയുടെ സ്വര്‍ണമാണ് തട്ടിയെടുത്തത്.
കാറിൽ എത്തിയ നാലംഗ സംഘമാണ് കവർച്ച നടത്തിയത്. 2 കിലോഗ്രാം സ്വര്‍ണവും 43 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ കട്ടിയും ആണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഭരണ നിർമ്മാണശാലയിൽ നിന്നാണ് സ്വര്‍ണം കൊണ്ടുവന്നത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post