കല്ല്യാണത്തിന് വിളിക്കാത്തതിന്
വീട്ടിൽക്കേറി വരനെയും കുടുംബത്തെയും തല്ലി ബന്ധു. ബിഹാറിലെ ബെഗുസാരായിയിലാണ് സംഭവം. വിവാഹത്തിന് ക്ഷണിക്കാൻ മറന്നതിനെ തുടർന്നാണ് വീട്ടില്‍ കയറി തല്ലിയത്.
വിവാഹത്തിനുള്ള തയ്യാറെടുപ്പുകളുടെ തിരക്കിനിടയില്‍ വിവാഹ ക്ഷണക്കത്ത് ചില ബന്ധുക്കൾക്ക് അയക്കാൻ കുടുംബം മറന്നുപോയി. ഇതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്. ഇതോടെ വിവാഹസമയത്ത് ബന്ധുക്കൾ കല്ല്യാണം നടക്കുന്നയിടത്തേക്ക് കയറി വരികയായിരുന്നു. പിന്നാലെ, വരനെയും കുടുംബത്തെയും മറ്റും വടികൊണ്ട് അക്രമിക്കുകയും ചെയ്തു.
പത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിവാഹഘോഷയാത്രയിലുണ്ടായിരുന്ന നാല് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
Discussion about this post