Monday, December 29, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ചൂട് തന്നെ വില്ലൻ; ഹീറ്റ് റാഷ് കുട്ടികളിൽ വ്യാപകമാകുന്നു,പൗഡറിട്ടാൽ തീരുമോ ഈ പ്രശ്നം?; ഇക്കാര്യങ്ങളിൽ ശ്രദ്ധ ഉണ്ടായേ മതിയാകൂ

by Brave India Desk
May 5, 2024, 04:43 pm IST
in Kerala, Health
Share on FacebookTweetWhatsAppTelegram

കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ വ്യാപകമാകുന്നു. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകാൻ സാധ്യതയുണ്ട്. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പ്രായമുള്ളവർ, ശിശുക്കൾ, കുട്ടികൾ, ഗർഭിണികൾ എന്നിവരും പോഷകാഹാര കുറവ് ഉള്ളവർ, പ്രമേഹം, വൃക്കരോഗങ്ങൾ, ഹൃദ്രോഗം മുതലായവയുള്ളവരും ശ്രദ്ധിക്കണം.

Stories you may like

കോൺഗ്രസിൻ്റെ സ്ഥാപകദിനാഘോഷത്തിൽ  ദേശീയഗാനം തെറ്റിച്ചുപാടി പ്രവർത്തകർ

കടന്നൽ കൂട് ഇളകിയപോലെ സിപിഎം നേതൃത്വം; ശ്രീലേഖയുടെ ധിക്കാരവും അഹങ്കാരവും വകവച്ചു കൊടുക്കില്ലെന്ന് ശിവൻകുട്ടി

ചൂട് കുരു, സൂരാഘാതം, സൂര്യാതപം, പേശി വലിവ്, ചർമ്മ രോഗങ്ങൾ, വയറിളക്ക രോഗങ്ങൾ, നേത്ര രോഗങ്ങൾ, ചിക്കൻപോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ ചൂട് കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. കുട്ടികളിലെ ക്ഷീണം, തളർച്ച, അമിതമായ കരച്ചിൽ, ഭക്ഷണം കഴിക്കാൻ മടികാണിക്കുക, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കണ്ണുകൾ കുഴിഞ്ഞതായി കാണപ്പെടുക എന്നിവ വേനൽ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടാകാം. അതിനാൽ ഈ ലക്ഷണങ്ങൾ പ്രകടമായാൽ വൈദ്യ പരിശോധയ്ക്ക് വിധേയമാക്കുക. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയർപ്പിനെ തുടർന്ന് ശരീരം ചൊറിഞ്ഞ് തടിക്കുന്നതിനെയാണ് ചൂട് കുരു (Heat rash) എന്ന് പറയുന്നത്. കുട്ടികളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. ഇങ്ങനെയുള്ളവർ അധികം വെയിൽ ഏൽക്കാതിരിക്കുകയും തിണർപ്പ് ബാധിച്ച ശരീരഭാഗങ്ങൾ എപ്പോഴും ഈർപ്പരഹിതമായി സൂക്ഷിക്കുകയും വേണം.

ചർമ്മത്തിലെ വിയർപ്പുഗ്രന്ധിക്കുഴലുകളിലുണ്ടാകുന്ന തടസം കാരണമാണ് ചൂടുകുരു ഉണ്ടാകുന്നത്. ഈ തടസം മൂലം വിയർപ്പു ഗ്രന്ധിക്കുഴലുകൾ പൊട്ടി വിയർപ്പ് ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങി കുരുക്കളുണ്ടാക്കുന്നു. ഇങ്ങനെ തടസം ഉണ്ടാകാൻ കാരണം താഴെ പറയുന്ന വിയർപ്പ് തങ്ങിനിൽക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളാണ്. അന്തരീക്ഷ ഊഷ്മാവും ആർദ്രതയും കൂടുതലുള്ള കാലാവസ്ഥ ഇറുകിയ വസ്ത്രങ്ങൾ, പ്രത്യേകിച്ച് പോളിസ്റ്റർ വസ്ത്രങ്ങൾ കിടപ്പു രോഗികൾ, കുഞ്ഞുങ്ങൾ – ഇവരിൽ വിയർപ്പു ഗ്രന്ധികുഴലുകൾ പൂർണ്ണമായും പ്രവർത്തനക്ഷമമല്ലാത്തതിനാൽ ചൂടുകുരു വരാൻ സാധ്യത കൂടുതലാണ്.

വിയർപ്പുഗ്രന്ധിക്കുഴലുകളിലുണ്ടാകുന്ന തടസ്സം ചർമ്മത്തിലെ പല തലങ്ങളിൽ സംഭവിക്കാം ഏറ്റവും ഉപരിതലത്തിൽ തടസ്സം നേരിട്ടാൽ മുത്തു (crystal) പോലെ ചെറിയ കുരുക്കൾ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്നു (Miliaria crystallina). സാധാരണ കിടപ്പുരോഗികളിൽ മുതുകിലും മറ്റും ആയാണ് ഇത് കാണപ്പെടുന്നത്. ചൊറിച്ചിൽ ഉണ്ടാകാറില്ല.

കുറച്ചു കൂടി ആഴത്തിൽ തടസം നേരിടുമ്പോഴാണ് സാധാരണയായി കണ്ടു വരുന്ന ചുവന്ന കുരുക്കൾ ഉണ്ടാകുന്നത് (Miliaria rubra). മടക്കുകളിലും വസ്ത്രങ്ങൾ ഉരസുന്ന ഇടങ്ങളിലും സാധാരണയായി കണ്ടു വരുന്ന ഇത്തരം ചൂടുകുരുവിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. മുള്ള്/സൂചി കൊണ്ട് കുത്തുന്നത് പോലെയുള്ള തോന്നലിൽ നിന്നാണ് പ്രിക്ക്ലി ഹീറ്റ് (Prickly heat) എന്ന പേര് വന്നത്. ഇനിയും ആഴത്തിൽ തടസം സംഭവിച്ചാൽ കൂടുതൽ തടിപ്പുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നു (Miliaria profunda). ചുരുക്കം ചില സാഹചര്യങ്ങളിൽ ചൂടുകുരുവിൽ അണുബാധയുണ്ടായി പഴുപ്പും വേദനയും അനുഭവപ്പെടാമെങ്കിലും സാധാരണ ചെറിയ മൊരിച്ചിലോടു കൂടി കുരുക്കൾ ചികിത്സ കൂടാതെ തന്നെ ഭേദമാകുകയാണ് പതിവ്.

ചൂടുകുരുവിനെ എങ്ങനെ നേരിടാം? അമിത വിയർപ്പും വിയർപ്പ് തങ്ങി നിൽക്കാൻ സാധ്യതയും ഒഴിവാക്കുക എന്നതാണ് പ്രധാനം. അയഞ്ഞ നേർത്ത പരുത്തി വസ്ത്രങ്ങൾ ധരിക്കുക. എസി, ഫാൻ തുടങ്ങിയവ ഉപയോഗിച്ച് അന്തരീക്ഷോഷ്മാവ് ക്രമീകരിക്കുക. ഇടയ്ക്കിടെ തണുത്ത വെള്ളമോ നനഞ്ഞ തുണിയോ ഉപയോഗിച്ചു ശരീരം തണുപ്പിക്കുക.

ലേപനങ്ങൾ, എണ്ണകൾ, പൗഡറുകൾ എന്നിവ വിയർപ്പ് ഗ്രന്ധികുഴലുകളിൽ കൂടുതൽ തടസ്സം സൃഷ്ടിക്കും എന്നതിനാൽ കഴിവതും ഇവ ഒഴിവാക്കുക. അലർജി ഉണ്ടാക്കാനിടയുള്ള പദാര്‍ത്ഥങ്ങൾ പുരട്ടുകയോ, സോപ്പ് അമിതമായി ഉപയോഗിക്കുകയോ അരുത്.

പൗഡർ ഇട്ടതു കൊണ്ടു ചൊറിച്ചിലിന് ആശ്വാസം ലഭിച്ചേക്കാം എന്നതൊഴിച്ചാൽ, ചൂടുകുരു ഭേദമാകില്ല. മാത്രമല്ല, ചിലപ്പോൾ വിയർപ്പ് ഗ്രന്ധികുഴലുകളിൽ കൂടുതൽ തടസം സൃഷ്ടിച്ചു, അവസ്ഥ കൂടുതൽ മോശമാകാം. മറിച്ചു, പൗഡർ ഇട്ടില്ലെങ്കിലും ചൂടുകുരു തനിയെ പോകുകയും ചെയ്യും.

Tags: Heat Rash And Sunburn
Share1TweetSendShare

Latest stories from this section

പ്രവേശനം ഗംഭീരം, എംഎൽഎ ഓഫിസ് ഒഴിയണമെന്ന് പറയാൻ ശ്രീലേഖയ്‌ക്ക് എവിടെ നിന്ന് കിട്ടി ഈ അഹങ്കാരം; കടകംപള്ളി സുരേന്ദ്രൻ

പ്രവേശനം ഗംഭീരം, എംഎൽഎ ഓഫിസ് ഒഴിയണമെന്ന് പറയാൻ ശ്രീലേഖയ്‌ക്ക് എവിടെ നിന്ന് കിട്ടി ഈ അഹങ്കാരം; കടകംപള്ളി സുരേന്ദ്രൻ

അച്ഛന്റെ പൊന്നുമോൾ,കരൾ പകുത്ത് നൽകി തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് 19കാരി

അച്ഛന്റെ പൊന്നുമോൾ,കരൾ പകുത്ത് നൽകി തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് 19കാരി

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

തീർത്ഥാടകർ കുറവ്: ശബരിമലയിൽ വരുമാനം റെക്കോർഡ് ഉയരത്തിൽ

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

കൊച്ചി ഉൾപ്പെടെ 48 നഗരങ്ങൾ;ട്രെയിൻ സർവ്വീസുകൾ ഇരട്ടിയാക്കും,പ്രഖ്യാപനവുമായി റെയിൽവേ

Discussion about this post

Latest News

കോൺഗ്രസിൻ്റെ സ്ഥാപകദിനാഘോഷത്തിൽ  ദേശീയഗാനം തെറ്റിച്ചുപാടി പ്രവർത്തകർ

കോൺഗ്രസിൻ്റെ സ്ഥാപകദിനാഘോഷത്തിൽ  ദേശീയഗാനം തെറ്റിച്ചുപാടി പ്രവർത്തകർ

വിദേശ മിഠായികളോട് പൊരുതി ജയിച്ച ഇന്ത്യൻ റെയിൻബോ കാൻഡി;എനിക്ക് ചുവപ്പ് മതി, നിനക്ക് പച്ച തരാം’ – ഈ ഡയലോഗ് പറയാത്തവരുണ്ടോ?

വിദേശ മിഠായികളോട് പൊരുതി ജയിച്ച ഇന്ത്യൻ റെയിൻബോ കാൻഡി;എനിക്ക് ചുവപ്പ് മതി, നിനക്ക് പച്ച തരാം’ – ഈ ഡയലോഗ് പറയാത്തവരുണ്ടോ?

പാപ്പരായി ലേലത്തിന് വെച്ചു,”മൂന്ന് തവണ കാെക്ക കോള പുച്ഛിച്ചു തള്ളി;ലെയ്‌സ് മുതൽ കുർക്കുറെ വരെ നീളുന്ന പെപ്സിയുടെ  സാമ്രാജ്യം

പാപ്പരായി ലേലത്തിന് വെച്ചു,”മൂന്ന് തവണ കാെക്ക കോള പുച്ഛിച്ചു തള്ളി;ലെയ്‌സ് മുതൽ കുർക്കുറെ വരെ നീളുന്ന പെപ്സിയുടെ  സാമ്രാജ്യം

യുദ്ധക്കളത്തിൽ മുറിവേറ്റ പട്ടാളക്കാരന്റെ വേദനയിൽ നിന്നുണ്ടായ അത്ഭുത പാനീയം; കൊക്ക കോള-നാവിലലിയുന്ന ഒരു മധുര വികാരം

യുദ്ധക്കളത്തിൽ മുറിവേറ്റ പട്ടാളക്കാരന്റെ വേദനയിൽ നിന്നുണ്ടായ അത്ഭുത പാനീയം; കൊക്ക കോള-നാവിലലിയുന്ന ഒരു മധുര വികാരം

ഇന്ത്യൻ ജേഴ്സി അണിഞ്ഞു, ദേശീയ പതാക പുതച്ചു; പാക് കബഡി താരത്തിന് ആജീവനാന്ത വിലക്ക്

ഇന്ത്യൻ ജേഴ്സി അണിഞ്ഞു, ദേശീയ പതാക പുതച്ചു; പാക് കബഡി താരത്തിന് ആജീവനാന്ത വിലക്ക്

ഇന്നത്തെ പല യുവാക്കൾക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന ആ ഡയലോഗ്, നിമിഷ നേരം കൊണ്ട് പറഞ്ഞത് അനേകം പേരുടെ ജീവിതം; ദാസൻ നമ്മൾ തന്നെയല്ലേ

ഇന്നത്തെ പല യുവാക്കൾക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന ആ ഡയലോഗ്, നിമിഷ നേരം കൊണ്ട് പറഞ്ഞത് അനേകം പേരുടെ ജീവിതം; ദാസൻ നമ്മൾ തന്നെയല്ലേ

ബംഗ്ലാദേശിൽ ഹിന്ദു വേട്ട തുടരുന്നു; ‘ഒറ്റപ്പെട്ട സംഭവമെന്ന്’ പറഞ്ഞ് കൈകഴുകി ബംഗ്ലാദേശ് ഭരണകൂടം

ബംഗ്ലാദേശിൽ ഹിന്ദു വേട്ട തുടരുന്നു; ‘ഒറ്റപ്പെട്ട സംഭവമെന്ന്’ പറഞ്ഞ് കൈകഴുകി ബംഗ്ലാദേശ് ഭരണകൂടം

ഫൈറ്റർ ജെറ്റ് പറത്തി എഐ പരീക്ഷണം; ഒന്നരക്കോടി നക്ഷത്രങ്ങളെ കണ്ടെത്തി 13-കാരൻ; മിടുക്കനെ തേടി നാസയുടെ ജോലി വാഗ്ദാനം!

ഫൈറ്റർ ജെറ്റ് പറത്തി എഐ പരീക്ഷണം; ഒന്നരക്കോടി നക്ഷത്രങ്ങളെ കണ്ടെത്തി 13-കാരൻ; മിടുക്കനെ തേടി നാസയുടെ ജോലി വാഗ്ദാനം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies