തിരുവനന്തപുരം: അഴിമതി ആരോപണവിധേയനായ മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആദ്യം ആവശ്യപ്പെടേണ്ടതില്ലെന്ന തീരുമാനത്തില്‍ സിപിഎം. ഇന്ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ സിപിഎം ഇക്കാര്യം ആദ്യം ആവശ്യപ്പെടില്ല. രാജി സിപിഎം ആയിട്ട് അടിച്ചേല്‍പിക്കേണ്ട എന്നാണ് സിപിഎം എടുത്ത തീരുമാനം.
ഘടകകക്ഷികള്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കട്ടെ എന്നാണ് എല്‍ഡിഎഫ് പ്രബലകക്ഷിയായ സിപിഎം തീരുമാനം. രാജി ഒഴിവാക്കാനാവില്ല എന്ന് സിപിഐ തീരുമാനം എടുത്തിരുന്നു. എന്നാല്‍ സിപിഎം ഇതിനെ പിന്തുണക്കാത്തത് എന്‍സിപിയ്ക്കും, തോമസ് ചാണ്ടിക്കും ആശ്വാസമായിട്ടുണ്ട്.
ഇന്ന് വൈകിട്ട് ചേരുന്ന എല്‍ഡിഎഫില്‍ ചാണ്ടിയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും. രാജിവെക്കേണ്ടതില്ല എന്നാണ് എന്‍സിപിയുടെ തീരുമാനം. കാത്തിരുന്ന് പിന്നീട് മതി തീരുമാനം എന്നാണ് അവരുടെ നിലപാട്.
Discussion about this post